Story Dated: Saturday, March 21, 2015 01:51
തിരുവനന്തപുരം: പാരമ്പര്യമായി കൈമറിഞ്ഞ് ലഭിച്ച സിദ്ധി തേച്ചു മിനുക്കി വേദിയിലെത്തിച്ചപ്പോള്‍ കാഞ്ചനക്കും സംഘത്തിനും ഒന്നാം സ്‌ഥാനം. കൊല്ലത്ത് സമാപിച്ച കേരള സര്‍വകലാശാല കലോത്സവത്തില്‍ ഫോക് സോംഗില്‍ ഒന്നാം സ്‌ഥാനം നേടിയത് തിരുവനന്തപുരം വിമണ്‍സ് കോളജാണ്. സംഘത്തെ നയിച്ചതാകട്ടെ പ്രശസ്‌ത പിന്നണി ഗായകന്‍ ജി.ശ്രീറാമിന്റെ മകള്‍ കാഞ്ചന ശ്രീറാമും. സംഗീത ലോകത്തെ പുത്തന്‍ വാഗ്‌ദാനം കൂടിയാണ് കാഞ്ചന. പിതാവിന്റെ പാതയില്‍ പിന്നണി ഗാനരംഗത്തും ഗാനമേളകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ബി.എ സംഗീതത്തില്‍ ഒന്നാം വര്‍ഷക്കാരിയായ കാഞ്ചന.
പ്രശസ്‌ത സംഗീതജ്‌ഞന്‍ ചേര്‍ത്തല ഗോപാലന്‍ നായരുടെയും ആദ്യകാല പന്നണി ഗായിക ലളിതാ തമ്പിയുടെയും മകനാണ് ശ്രീറാം. കലോത്സവവേദിയില്‍ ഇവര്‍ അവതരിപ്പിച്ചത് ഗാനം പരിശീലിപ്പിച്ചത് പ്രശസ്‌ത നാടന്‍പാട്ട് കലാകാരന്‍ കുട്ടപ്പനാണ്. സംഘത്തില്‍ കാഞ്ചനക്കു പുറമേ ദേവു, രാജലക്ഷമി, ദേവകി, നീന,ഗീതു,ഗോപിക എന്നിവരുമുണ്ടായിരുന്നു.
from kerala news edited
via IFTTT