മാതൃഭൂമി നന്മ പദ്ധതയിലൂടെ പരസഹായങ്ങള്‍ ചെയ്യുന്ന കുട്ടികളെ ഓര്‍ത്ത് അഭിമാനത്തോടെയും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലിന്റെ ബ്ലോഗ്. നക്ഷത്രങ്ങളെ കാവല്‍ എന്ന തലക്കെട്ടില്‍ എഴുതിയ പുതിയ ബ്ലോഗിലാണ് നന്മ പദ്ധതിയേയും അതില്‍ പങ്കാളികളായവരേയും ലാല്‍ പ്രകീര്‍ത്തിക്കുന്നത്. അടൂരിലെ എം.എച്ച്.ഗിരീഷിന്റെ നന്മയുടെ മാതൃക പറഞ്ഞുകൊണ്ടാണ് ലാല്‍ ബ്ലോഗ് ആരംഭിക്കുന്നത്.
6754 സ്‌കൂളുകള്‍ നന്മ പദ്ധതിയില്‍ അംഗമാണ്. 1993 സല്‍ക്കര്‍മ്മങ്ങള്‍ കുട്ടികള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. നമുക്ക് ചുറ്റുമുള്ള യൗവ്വനത്തെക്കുറിച്ച് ഒരു പാട് ആധികള്‍ നിലനില്‍ക്കുകയും എല്ലാവരും പഴിപറയുകയും ചെയ്യുമ്പോള്‍ അവടിവിടെ നന്മയുടെ നക്ഷത്രങ്ങള്‍ തിളങ്ങുന്നു. നന്മ പദ്ധതിയില്‍ അംഗമായ ഒരു കുട്ടിപോലും ജീവിതത്തില്‍ ഇനി മോശം വഴിയിലേക്ക് പോവില്ല എന്ന് തീര്‍ച്ചയാണ്. കാരണം അവര്‍ നന്മയുടേയും കാരുണ്യത്തിന്റെയും സ്വാദ് അറിഞ്ഞുകഴിഞ്ഞു. അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മനസ്സുകൊണ്ട് താനും അവരോടൊപ്പം ഞാനുമുണ്ടെന്ന് ലാല്‍ കുറിക്കുന്നു.
മാതൃഭൂമി നന്മ ഒരു തുടക്കം മാത്രമാകട്ടെ. ഒരപരാട് നന്മകള്‍ പിറകെ വരട്ടെ, നമ്മുടെ സ്‌കൂളുകള്‍ മുഴുവന്‍ നന്മയുടെ നക്ഷത്രങ്ങളാല്‍ തിളങ്ങട്ടെ. എല്ലാ പദങ്ങള്‍ക്കും ഒരു നിറമുണ്ട്. നന്മ എന്ന് കേള്‍ക്കുമ്പോള്‍ വെണ്മയാണ് മനസ്സില്‍ വരിക. അമ്മ എന്ന് പറഞ്ഞാലും അങ്ങിനെ തന്നെ. ഇരുട്ട് കൂടികൂടി വരുന്ന ഈ ലോകത്തില്‍ അമ്മയുടേയും നന്മയുടേയും നക്ഷത്രവെണ്മകള്‍ തൂവുന്ന വെളിച്ചത്തില്‍ നമുക്ക് വഴിനടക്കാം. കുട്ടികളാകട്ടെ നമ്മുടെ വഴികാട്ടികള്‍, നമുക്ക് നന്മയുടെ നക്ഷത്രങ്ങളേ കാവല്‍ എന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.
ലാലിന്റെ ബ്ലാഗ് വായിക്കാന്‍
from kerala news edited
via IFTTT