Story Dated: Saturday, March 21, 2015 01:51
തിരുവനന്തപുരം: കോലിയക്കോട് കാരയ്‌ക്കാമണ്ഡപം കുറ്റിപ്പാല ഭഗവതി ക്ഷേത്രത്തിലെ അശ്വതി തൃക്കൊടിയേറ്റും പുണര്‍തപൊങ്കാല ഉത്സവാഘോഷവും ക്ഷേത്ര തന്ത്രി ജി. നാരായണ ശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നാളെ ആരംഭിക്കും. രാവിലെ 9ന് മേല്‍ 9.30നകം തൃക്കൊടിയേറ്റം, 22ന് രാത്രി 7.30ന് പൂഴിക്കുന്ന് നികുഞ്‌ജം ഡാന്‍സ് അക്കാഡമിയുടെ ഡാന്‍സ്, 23ന് രാത്രി 7.30ന് തിരു: മാര്‍ഗിയുടെ കഥകളി, 24ന് രാത്രി 7.30ന് കവിയരങ്ങ്, 25ന് രാത്രി 7.30ന് മഹാ ദേവ ഡാന്‍സ് അക്കാഡമിയുടെ ഡാന്‍സ്.
26ന് വൈകുന്നേരം 3.45ന് ദേവിയെ ചപ്രത്തില്‍ എഴുന്നെള്ളത്ത്. 27ന് വൈകുന്നേരം 6.30ന് ജസ്‌റ്റിസ്‌് ഡി.ശ്രീദേവി ഉദ്‌ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനം. 28ന് രാവിലെ 10 നും 10.30നും പുണര്‍തപൊങ്കാലയ്‌ക്ക് ക്ഷേത്ര മേല്‍ശാന്തി അഗ്നി പകരും. രാത്രി എട്ടിന് നൃത്ത പരിപാടി, 11.30ന് മംഗളഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.
from kerala news edited
via IFTTT