ന്യൂജേഴ്‌സിയിലെ ഐസ്ലിനുള്ള ബിരിയാണി പോട്ടില്‍ വച്ച് മാര്‍ച്ച് 22 ന് വൈകീട്ട് 6 മണിക്കാണ് ടിക്കറ്റ് കിക്ക് ഓഫ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് (ആശൃശ്യമിശ ജീ േ675 ഡട1 , കടഋഘകച ചഖ 08830). പ്രമുഖ അമേരിക്കന്‍ മലയാളി സാമൂഹികസാംസ്‌കാരിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രശസ്ത മലയാളം സിനിമാ സംവിധായകനായ ലിജു ആന്റണി ചിട്ടപ്പെടുത്തിയ 'അമേരിക്കന്‍ ഡെയ്‌സ്' പ്രോഗ്രാമില്‍ മലയാളം സിനിമാസീരിയല്‍ നടീനടന്മാരായ സരയൂ, അന്‍സിബാ ഹസ്സന്‍, അഞ്ജു അരവിന്ദ്, കൈലാഷ്, സുധീഷ്, കിഷോര്‍ എന്നിവരുടെ താരപ്പൊലിമയും പിന്നണി ഗായകരായ രഞ്ജിനി ജോസ്, ഇടപ്പാള്‍ വിശ്വം, റഹ്മാന്‍ എന്നിവരുടെ ഹൃദ്യമായ മലയാളം, ഹിന്ദി ഗാനങ്ങളും ചടങ്ങ് ആസ്വാദ്യകരമാക്കും. കൂടാതെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് കലാഭവന്‍ ജിന്റൊ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത് എന്നിവര്‍ അവതരിപ്പിക്കുന്ന മിമിക്രി നിങ്ങളെ ആനന്ദത്തില്‍ ആറാടിക്കും.
ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള ജെ.പി സ്റ്റീവന്‍സ് ഹൈസ്‌കൂളില്‍ (ഖജ ടലേ്‌ലി െഒശഴവ രെവീീഹ ഋറശീെി, 855 ഏൃീ്‌ല അ്‌ല, ഋറശീെി) ജൂണ്‍ 28 നാണ് പരിപാടി നടക്കുക. ന്യൂയോര്‍ക്ക് മെട്രൊ മേഖലയിലുള്ള എല്ലാ സഹൃദയരും ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മന്‍ജ് പ്രസിഡന്റ് ഷാജി വര്‍ഗീസ് അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി വര്‍ഗീസ്: 862 812 4371;
ഉമ്മന്‍ ചാക്കോ: 9737687997;
ഡോ. സുജാ ജോസ്:973 632 1172;
സഞ്ജീവ്കുമാര്‍ നായര്‍: 732 306 7406
from kerala news edited
via IFTTT