Story Dated: Saturday, March 21, 2015 05:57
ന്യൂഡല്‍ഹി: ഇരുപത്തൊന്നു പേര്‍കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1,895 ആയി. രാജ്യത്ത് പന്നിപ്പനി സ്‌ഥിരീകരിച്ചവരുടെ ഔദ്യോഗിക കണക്ക് 32,000 കവിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ച്ച് 20ന് പുറത്തുവിട്ട കണക്കനുസരിച്ച് 31,975 പേര്‍ക്കാണ് രാജ്യത്ത് പന്നിപ്പനി ബാധിച്ചതായി സ്‌ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ച ഗുജറാത്തില്‍ 6,330 പേര്‍ക്കാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്. 407 പേര്‍ക്കാണ് സംസ്‌ഥാനത്ത് ജീവന്‍ നഷ്‌ടമായത്. പന്നിപ്പനി മരണ നിരക്കില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന സംസ്‌ഥാനങ്ങളായ രാജസ്‌ഥാനില്‍ 398 പേര്‍ക്കും മഹാരാഷ്‌ട്രയില്‍ 342 പേര്‍ക്കും ജീവന്‍ നഷ്‌ടമായി.
കേരളത്തില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയതായും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരില്‍ പൂരിഭാഗവും 30നും 40നും ഇടയില്‍ പ്രയാമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.
from kerala news edited
via IFTTT