121

Powered By Blogger

Saturday, 21 March 2015

ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്‌ഡ്‌: പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ പിടിച്ചെടുത്തു











Story Dated: Saturday, March 21, 2015 01:50


കോട്ടയം: നാട്ടകത്തെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്‌ഡ്‌. പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത്‌ വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടകം മേഖലാ കാര്യാലയത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരാണു പരിശോധന നടത്തിയത്‌. അഞ്ചു ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ മൂന്നിടത്തുനിന്നു പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ കണ്ടെത്തുകയായിരുന്നു.


പിടിച്ചെടുത്ത ഭക്ഷണത്തില്‍ മിക്കതിനും ഒരാഴ്‌ചയോളം പഴക്കമുണ്ടെന്നു ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ആറ്റ്‌ലി പി. ജോണ്‍, സ്‌ക്കറിയ എന്നിവരാണു പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയത്‌. പിടികൂടിയ ഭക്ഷ്യവസ്‌തുക്കള്‍ പിന്നീട്‌ ഓഫിസ്‌ കാര്യാലയത്തിനു സമീപം കുഴിച്ചുമൂടി. ഹോട്ടലുകള്‍ക്കെതിരെ പിഴ ചുമത്തിയതായി അധികൃതര്‍ പറഞ്ഞു.










from kerala news edited

via IFTTT