Story Dated: Friday, March 20, 2015 08:35

ഗുവാഹത്തി: മതപരമായ ചടങ്ങിനിടയില്‍ വിതരണം ചെയ്‌ത പ്രസാദം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. അസമിലെ ബാറപെട്ടയിലാണ് സംഭവം. 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
പുരബി ദാസ്(24), ഭാനു ദാസ്(45) എന്നീ സ്‌ത്രീകളും, അനാമികാ ദാസ്(10) എന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്. മാനസ പൂജയ്‌ക്കിടെ നല്‍കിയ പ്രസാദം കഴിച്ചവരാണ് മരിച്ചത്. ചടങ്ങില്‍ വെള്ളക്കടല കൊണ്ടുള്ള പ്രസാദമാണ് വിതരണം ചെയ്‌തത്. ഇതിനെ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ കടല, പരിപ്പ് എന്നിവയുടെ വില്‍പ്പന താത്‌കാലികമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ മജിസ്‌ടേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഓള്‍ അസം സ്‌റ്റുഡന്റ്‌സ് യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചു. ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്നുള്ള അനാസ്‌ഥയാണ് മരണ കാരണമെന്ന് ആരോപിച്ചാണ് ഇവരുടെ പ്രക്ഷോഭം. എന്നാല്‍ ഫോറന്‍സിക് ലാബിലെ പരിശോധനയ്‌ക്കും പോസ്‌റ്റ്മോര്‍ട്ടത്തിനും ശേഷമേ മരണകാര്യം വ്യക്‌തമാകൂ എന്ന് പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
തിരുവനന്തപുരത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, February 11, 2015 04:05തിരുവനന്തപുരം : തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണേറ്റുമുക്ക് സ്വദേശിയായ പ്രസന്നകുമാര്‍, ഭാര്യ ബിനു എന്നിവരെയാണ് മരിച്… Read More
ഇസഡ് പ്ലസ് സുരക്ഷ വേണ്ടന്ന് അരവിന്ദ് കെജ്രിവാള് Story Dated: Wednesday, February 11, 2015 04:53ന്യൂഡല്‍ഹി: തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ കൂടിക്കാ… Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി Story Dated: Wednesday, February 11, 2015 04:00റായ്പുര്‍ : ചത്തീസ്ഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഭര്ഗ് ജില്ലയിലാണ് പതിമൂന്നുകാരിയെയാണ് യുവാക്കള്‍ … Read More
രഹിതയും രജനിയും ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ല Story Dated: Wednesday, February 11, 2015 04:03തിരുവനന്തപുരം: ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ലെന്ന് സൈക്ലിംഗ് താരങ്ങളായ രഹിതയും, രജനിയും. കായികതാരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ തുടര്‍ന്നാണ് ഇരുവരും കളിക്… Read More
ദേശീയ ഗെയിംസ്: നിത്യ കുര്യാക്കോസിന് ഇരട്ട സ്വര്‍ണ്ണം Story Dated: Wednesday, February 11, 2015 04:19തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 24 ആയി. കനോയിംഗ് വനിതാ വിഭാഗം സിംഗിള്‍സില്‍ നിത്യ കുര്യാക്കോസിലൂടെയാണ് കേരളം 24-ാം മെഡല്‍ നേടിയത്. ന… Read More