Story Dated: Friday, March 20, 2015 04:27
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്‍കിയാലും രാജിവെയ്‌ക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. കുറ്റപത്രത്തില്‍ പേര് വന്നാല്‍ നിലപാട് അപ്പോള്‍ പറയാമെന്നും താന്‍ കുറ്റം ചെയ്‌തിട്ടില്ലെന്നും മാണി പ്രതികരിച്ചു. കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തില്‍ രാജിവെക്കേണ്ടതില്ലെന്ന് താത്വികമായി പറഞ്ഞതാണ്.
കുറ്റപത്രം എന്നത് വായിച്ചു കേള്‍പ്പിക്കുന്ന ഒന്നാണെന്നും കുറ്റാരോപിതനായതുകൊണ്ട് കുറ്റക്കാരന്‍ ആകണമെന്നില്ലെന്നും അതുകൊണ്ടുതന്നെ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം ഉണ്ടായാലും താന്‍ രാജില്ലെന്നും മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്രതികരണം നിയമവ്യാഖ്യാനം മാത്രമായിരുന്നുവെന്ന് മാണി വ്യക്‌തമാക്കി.
ധാര്‍മികമായും നിയമപരമായും എഫ്.ഐ.ആര്‍ എടുക്കേണ്ടിയിരുന്നില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി ജനങ്ങള്‍ മനസിലാക്കുമെന്നും കഴിഞ്ഞ ദിവസം മാണി പറഞ്ഞിരുന്നു. കുറ്റപത്രം വന്നാലും മന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ശിക്ഷിക്കപ്പെട്ടവര്‍പോലും മന്ത്രിസഭയിലിരുന്നിട്ടുണ്ട്. രാജിവെക്കാന്‍ പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം ഉണ്ടാകില്ലെന്നും പാര്‍ട്ടിയ്‌ക്ക് തന്റെ നിരപരാധിത്വം വ്യക്‌തമാണെന്നും പറഞ്ഞ മാണി തനിക്കെതിരെ ആരുടെയും കയ്യില്‍ യാതൊരു തെളിവുകളും ഇല്ലെന്നും അവകാശപ്പെട്ടിരുന്നു.
from kerala news edited
via IFTTT