Story Dated: Friday, March 20, 2015 06:40
ന്യൂയോര്‍ക്ക്: ഇത് സെല്‍ഫിയുടെ കാലമാണ്, എന്തുണ്ടായാലും അതില്‍ സ്വന്തം മുഖം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്‌റ്റ് ചെയ്യുന്ന സെല്‍ഫി യുഗം. താന്‍ ഇതില്‍ പ്രകത്ഭനാണെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ വംശജനായ ഇസാക് മെര്‍ടിനെസ്.
അമേരിക്കയില്‍ അരിസോണില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ ഇസാക് ആദ്യം ചെയ്‌തത് വെടിയേറ്റ തന്റെ സെല്‍ഫി എടുക്കുന്നതാണ്. സെല്‍ഫി എടുക്കുക മാത്രമല്ല എനിക്ക് വെടിയേറ്റു എന്ന കുറിപ്പോടെ അപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. വെടിയേറ്റ ഉടനെ പോലീസില്‍ അറിയിക്കുന്നതിന് പകരം ഇസാക് സെല്‍ഫിയെടുത്ത് സ്‌നാപ്പ് ചാറ്റില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. അവിടെയും തീര്‍ന്നില്ല സെല്‍ഫി പ്രേമം, ആശുപത്രിയിലെത്തിയ ഇസാക് അവിടെയുമെടുത്തു സെല്‍ഫി.
കഴിഞ്ഞ ദിവസം റിയാന്‍ ഗുറൂക്‌സ് എന്നയാളാണ് അരിസോണിയില്‍ വെടിവെയ്‌പ് നടത്തിയത്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. വെടിവെപ്പിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ചപ്പോളാണ് റിയാന്‍ ഇസാകിന് നേരെയും വെടിയുതിര്‍ത്തത്. ഈസ്‌റ്റ് വാലി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായ ഇസാക് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു. അക്രമത്തിനു ശേഷം റിയാന്‍ രക്ഷപെടാന്‍ ഇസാക്കിന്റെ കാര്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനാണ് അക്രമി ഇസാക്കിനെയും വെടിവെച്ചത്.
from kerala news edited
via IFTTT