121

Powered By Blogger

Friday, 20 March 2015

രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക്‌ സേവാഗ്രാം ശില്‍പശാല സംഘടിപ്പിച്ചു











Story Dated: Friday, March 20, 2015 03:27


മലപ്പുറം: ഗ്രാമത്തിന്റെ വികസനത്തെ അടിസ്‌ഥാനമാക്കി പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം പ്രകടനപത്രിക തയ്യാറാക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഭരണ- വികസന- സേവന- ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു നടപ്പാക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു കില ജില്ലാതല രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ നടത്തിയ ശില്‍പശാല ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു അധ്യക്ഷനായി. അധികാരവികേന്ദ്രീകരണവും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും എന്ന വിഷയത്തില്‍ കില പരിശീലകനായ ബിനു ഫ്രാന്‍സിസ്‌ ക്ലാസെടുത്തു. ഗ്രാമസഭയുടെ സവിശേഷാധികാരങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലും പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിനിടയിലും ബോധവത്‌ക്കരണം നടത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഗ്രാമസഭകള്‍ ക്വാറം തികയാതെ ചേരുന്നതായും ആസൂത്രണത്തിന്റെ അഭാവവും രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രാദേശിക സങ്കുചിതത്വവും ഉദ്യോഗസ്‌ഥരുടെ അലംഭാവവും പദ്ധതിനിര്‍വഹണത്തെ ബാധിക്കുന്നതായും ഗ്രാമസഭയുടെ തീരുമാനങ്ങളില്‍ ഭരണസംവിധാനങ്ങള്‍ ഇടപെടുന്നതായും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരാതിപ്പെട്ടു.

സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ കില പരിശീലകനായ സി. രാധാകൃഷ്‌ണന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സക്കീന പുല്‍പ്പാടന്‍, കെ.പി ജല്‍സീമിയ, ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.പി സുകുമാരന്‍, കില ജില്ലാ കോഡിനേറ്റര്‍ കെ.എം റഷീദ്‌, പി.എ.റഹ്‌മാന്‍, റഹ്‌മത്തുള്ള താപ്പി, ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT