121

Powered By Blogger

Friday, 20 March 2015

മിഷന്‍ ഇന്ദ്രധനുസ്‌: കുത്തിവെപ്പ്‌ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പദ്ധതി ഉദ്‌ഘാടനം ഏപ്രില്‍ ഏഴിന്‌











Story Dated: Friday, March 20, 2015 03:27


mangalam malayalam online newspaper

മലപ്പുറം: രണ്ടുവയസ്സുവരെ പ്രായമുള്ള ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ്‌ ഊര്‍ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജില്ലയില്‍ നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുസ്‌(മഴവില്ല്‌) പദ്ധതിയുടെ ഉദ്‌ഘാടനം ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന്‌ നടക്കുമെന്നു ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. പ്രസവാനന്തരം ശിശുക്കള്‍ക്ക്‌ പ്രതിരോധ കുത്തിവെപ്പെടുക്കുന്നതു ജില്ലയില്‍ താരതമ്യേന കുറവായതിനാലാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം മിഷന്‍ ഇന്ദ്രധനുസ്‌ പദ്ധതിയില്‍ മലപ്പുറത്തെ ഉള്‍പ്പെടുത്തിയതെന്നു പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച്‌ ചേര്‍ന്ന ജില്ലാ കര്‍മ സേനാ യോഗത്തില്‍ കലക്‌ടര്‍ പറഞ്ഞു.

കുത്തിവെപ്പ്‌ നിലവാരം 65 ശതമാനത്തില്‍ താഴെയുള്ള 201 ജില്ലകളിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത കുത്തിവെപ്പ്‌ പ്രചാരണ പരിപാടി നടത്തുന്നത്‌. സംസ്‌ഥാനത്ത്‌ മലപ്പുറം കൂടാതെ കാസര്‍കോഡ്‌ ജില്ലയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. തൊണ്ടമുള്ള്‌, വില്ലന്‍ചുമ, ടെറ്റനസ്‌, ബാലക്ഷയം, പിള്ളവാതം, ഹെപ്പറ്റൈറ്റിസ്‌ ബി, അഞ്ചാംപനി എന്നീ ഏഴ്‌ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്‌ ജനനം മുതല്‍ രണ്ട്‌ വയസ്സ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യമായി നല്‍കുക. പദ്ധതി പൂര്‍ണ വിജയമാക്കുന്നതിന്‌ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും കുടുംബശ്രീ- അങ്കണവാടി വര്‍ക്കര്‍മാരും സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. കുത്തിവെപ്പ്‌ തീരെ എടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്‌ത, രണ്ട്‌ വയസ്സില്‍ താഴെയുള്ള 12,000 ത്തോളം കുട്ടികളാണ്‌ ജില്ലയില്‍ ഉള്ളത്‌. ഏപ്രില്‍, മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന കാംപുകളിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ്‌ നല്‍കുന്നതിന്‌ കര്‍മ പദ്ധതി തയ്ാറായക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത്‌ തലത്തില്‍ പ്രസിഡന്റ്‌, വാര്‍ഡ്‌ അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും കാംപുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലോകാരോഗ്യ സംഘടന എസ്‌.എം.ഒ. ഡോ.ശ്രീനാഥ്‌, ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ.പി.എം. ജോതി, ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT