Story Dated: Friday, March 20, 2015 03:22
ന്യൂഡല്‍ഹി: ഗോമൂത്രം അര്‍ബുദത്തെ തടയുന്ന മരുന്നാണെന്ന് ബി.ജെ.പി നേതാവ് എന്‍ ശങ്കര്‍ഭായി. രാജ്യസഭയിലാണ് അദ്ദേഹം പ്രസ്‌താവന നടത്തിയത്. ഗോവധനിരോധനത്തെ തുടര്‍ന്നുണ്ടായ ബഹളത്തിലാണ് ശങ്കര്‍ഭായി ഇത്തരം പരാമര്‍ശം നടത്തിയത്.
അര്‍ബുദ രോഗത്തില്‍ നിന്നും രക്ഷപെടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പശുക്കളുടെ ജീവന് നിങ്ങള്‍ മൂന്‍തൂക്കം നല്‍കണം. എന്തെന്നാല്‍ ഗോമൂത്രത്തിന് അര്‍ബുദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിവുള്ളതാണ്. ഇതിന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും ശങ്കര്‍ഭായി. ചാണകവും ഗോമൂത്രവും അര്‍ബുദം പോലുള്ള മാരകമായ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് കേള്‍ക്കാന്‍ ആരും തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവധം ഇന്ത്യയ്‌ക്ക് വലിയ അപമാനമാണ്. കാരണം വേദാന്തങ്ങളില്‍ പശുക്കളെ അമ്മയോടാണ് താരതമ്യം ചെയ്യുന്നത്. ഗോമാതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയെ ഒരുകാലത്തും രക്ഷിക്കാനാവില്ലെന്നും ശങ്കര്‍ഭായി പറഞ്ഞു. മുമ്പ് ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ ഗോവധനിരോധനം നടപ്പിലാക്കിയിരുന്നു. തുടര്‍ന്ന് രാജ്യത്ത് പൂര്‍ണമായും ഗോവധനിരോധനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
from kerala news edited
via IFTTT