121

Powered By Blogger

Friday, 20 March 2015

ഏകദിനത്തില്‍ ബൂം ബൂമുമായി അഫ്രീദിയും, ഒറ്റയാള്‍ പോരാട്ടവുമായി മിസ്‌ബാഹും ഇനിയില്ല









Story Dated: Friday, March 20, 2015 07:57



mangalam malayalam online newspaper

അഡ്‌ലെയ്‌ഡ്: ബൂം ബൂം അഫ്രീദി തരംഗം ഇനി ഏകദിന ക്രിക്കറ്റില്‍ ഇല്ല. ഒറ്റയാള്‍ പോരാട്ടത്തോടെ ടീമിനെ നയിക്കുന്ന നായകന്‍ മിസ്‌ബാഹും ഇനി ഏകദിന ക്രിക്കറ്റിനില്ല. ലോകകപ്പിലെ ക്വാര്‍ട്ടറില്‍ ഓസീസിനെതിരെയുള്ള തോല്‍വിയോടെയാണ്‌ ഇരുവരുടെയും ഏകദിന ക്രിക്കറ്റ്‌ ജീവിത്തിന്‌ വിരാമമായത്‌.


395 ഏകദിന മത്സരങ്ങളാണ്‌ അഫ്രീദി പാകിസ്‌താനു വേണ്ടി കളിച്ചത്‌. ഓള്‍റൗണ്ട്‌ പ്രകടനമാണ്‌ അഫ്രീദി കാഴ്‌ചവെച്ചത്‌. ആറ്‌ സെഞ്ചുറികളും, 39 അര്‍ദ്ധ സെഞ്ചുറികളും അഫ്രീദിയുടെ പേരിലുണ്ട്‌. 124 റണ്ണാണ്‌ അഫ്രീദിയുടെ ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍. സ്‌പിന്നര്‍ കൂടിയായ അഫ്രീദിയുടെ പ്രകടനം ടീമിന്‌ കരുത്തേകുന്നതായിരുന്നു. 395 മത്സരങ്ങളില്‍ നിന്നും 395 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്‌. 12 റണ്‍ വിട്ട്‌ നല്‍കി ഏഴ്‌ വിക്കറ്റ്‌ നേടിയതാണ്‌ ബൗളിംഗില്‍ അഫ്രീദിയുടെ മികച്ച പ്രകടനം.


ഇന്‍സമാം ഉല്‍ ഹക്കിനു ശേഷം പാകിസ്‌താന്‍ കണ്ട മികച്ച നായകനാണ്‌ മിസ്‌ബാഹ്‌ ഉല്‍ ഹക്ക്‌. ഒറ്റയാള്‍ പോരാട്ടങ്ങള്‍കൊണ്ട്‌ ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ്‌ മിസ്‌ബാഹ്‌. 2007ലെ ടന്റ്രി20 ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ഇന്ത്യയ്‌ക്കു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നിരുന്നു. ഏകദിനങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും സെഞ്ചുറിയെന്നത്‌ മിസ്‌ബാഹിന്‌ സ്വപ്‌നമായി അവശേഷിക്കുകയാണ്‌. 96 റണ്ണാണ്‌ മിസ്‌ബാഹ്‌ നേടിയ ഉയര്‍ന്ന സ്‌കോര്‍. 42 അര്‍ദ്ധ സെഞ്ചുറികള്‍ താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌.


ഇന്ന്‌ ഓസീസുമായി നടന്ന മത്സരത്തില്‍ ഇരുവരും അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ്‌ എറിഞ്ഞ്‌ കളയുകയായിരുന്നു. തോല്‍വിയോടെ ലോകകപ്പില്‍ നിന്നും പാകിസ്‌താന്‍ പുറത്താവുകയും ചെയ്‌തു.










from kerala news edited

via IFTTT