Story Dated: Friday, March 20, 2015 05:59

കാബൂള്‍: ഖുറാന്‍ അഗ്നിക്കിരയാക്കി എന്നാരോപിച്ച് അഫ്‌ഗാന്‍ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം ചുട്ടെരിച്ച് നദിയിലെറിഞ്ഞു. തലസ്‌ഥാനമായ കാബൂളില്‍ 27 കാരിയായ ഫര്‍ക്കുണ്ട എന്ന യുവതിയെയാണ് ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം തല്ലിക്കൊന്ന് വലിച്ചെറിഞ്ഞത്. സാമൂഹ്യസൈറ്റില്‍ ആരോ പോസ്‌റ്റ് ചെയ്‌ത കൊല്ലുന്നതിന്റെ വീഡിയോ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്.
കാബൂളിന്റെ ഹൃദയഭാഗത്തെ ഷാ ഇ ദോ മോസ്‌ക്കിന് സമീപത്ത് വെച്ചായിരുന്നു ഈ ക്രൂരത. അടിയേറ്റ് തളര്‍ന്നു വീണ യുവതിയുടെ തലയില്‍ ഇഷ്‌ടിക കൊണ്ട് ഇടിക്കുന്നതും കൂറ്റന്‍ മരത്തടിക്ക് അടിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. പെണ്‍കുട്ടിയുടെ മൃതശരീരം നശിപ്പിക്കാന്‍ എടുക്കുമ്പോഴും ആള്‍ക്കാര്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ട്. മൃതശരീരം കത്തിച്ച ശേഷം നദിയില്‍ എറിഞ്ഞതായാണ് വിവരം.
ഇസ്‌ളാമിക വിശുദ്ധഗ്രന്ഥമായ ഖുറാന്‍ കത്തിച്ചെന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. അതേസമയം ദീര്‍ഘകാലമായി മാനസിക അസ്വാസ്‌ഥ്യത്തില്‍ കഴിയുന്ന യുവതിയാണ് ഇവരെന്ന് വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഭ്രാന്തു പിടിച്ച അവസ്‌ഥയില്‍ ആയിരുന്നതിനാല്‍ സമീപത്തുണ്ടായിരുന്ന പോലീസുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ല. അമതസമയം ട്വിറ്റര്‍ അക്കൗണ്ട് വെച്ച് നാലുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും പോലീസ് പറയുന്നു. സാമൂഹ്യ സൈറ്റുകളില്‍ എത്തിയിട്ടുള്ള സംഭവത്തിന്റെ ഫൂട്ടേജില്‍ ക്രൂരത മൊബൈലില്‍ ചിത്രീകരിക്കുന്നവരേയും കാണാം.
from kerala news edited
via
IFTTT
Related Posts:
പിള്ള മുന്നണി വിടുന്നതിനെ യു.ഡി.എഫ് ഭയക്കുന്നില്ല; പി.പി. തങ്കച്ചന് Story Dated: Monday, January 26, 2015 09:03തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്. ബാലകൃഷ്ണ പിള്ള മുന്നണി വിടുന്നതിനെ ഭയക്കുന്നിലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. പിള്ള പറഞ്ഞത് തെറ്റാണെന്ന പൊത… Read More
കുര്‍ദ്ദിഷ് സേന പിടിച്ചു; കൊബാനിയില്‍ നിന്നും ഐഎസിനെ തുരത്തി Story Dated: Tuesday, January 27, 2015 06:57ബെയ്റൂട്ട്: അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് തീവ്രവാദികളെ സിറിയയിലെ കൊബാനി മേഖലയില്‍ നിന്നും കുര്‍ദിഷ് പോരാളികള്‍ തുരത്തി. തിങ്കളാഴ്ച കനത്ത വ… Read More
ബിജെപി ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട് ആറു മണിവരെ ജനജീവിതം സ്തംഭിക്കും Story Dated: Tuesday, January 27, 2015 06:26തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ഇതേ തുടര്‍… Read More
മകളുടെ മുറിയില്‍ കടന്ന കാമുകനെ പിതാവ് വെടിവച്ച് കൊന്നു Story Dated: Monday, January 26, 2015 08:50ഫിലാഡല്‍ഫിയ: മകളുടെ മുറിയില്‍ അതിക്രമിച്ച് കടന്ന കാമുകനെ പിതാവ് വെടിവെച്ച് കൊന്നു. മാര്‍സ് കാരിയോണി(31) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചാള് ജോര്‍ദ… Read More
മഹാരാഷ്ട്രയില്‍ 65-ാം റിപ്പബ്ലിക് ദിനം; തെറ്റ് അച്ചടിച്ച ബാനര്‍ വിവാദത്തില്‍ Story Dated: Monday, January 26, 2015 08:57മുംബൈ: രാജ്യം 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഇത് 65-ാം റിപ്പബ്ലിക് ദിനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ… Read More