121

Powered By Blogger

Friday 20 March 2015

ശുകപുരം അതിരാത്രത്തിന്‌ ഇന്ന്‌ തിരിതെളിയും











Story Dated: Friday, March 20, 2015 03:29


mangalam malayalam online newspaper

ആനക്കര: ശുകപുരം അതിരാത്രത്തിന്‌ ഇന്ന്‌ തിരിതെളിയും. ഇനി 12 നാള്‍ യജ്‌ഞശാലകള്‍ വേദ മന്ത്രങ്ങളാല്‍ മുഖരിതമാകും. 31നാണ്‌ അതിരാത്രത്തിന്‌ സമാപനമാകുന്നത്‌.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പന്നിയൂര്‍ ശുകപുരം കൂറ്‌ മത്സരത്തിന്‌ ഇതോടെ അവസാനമാകും. നേരത്തെ കൂറ്‌ മത്സരത്തിന്‌ ശക്‌തി കുറയുന്നതിന്റെ ഭാഗമായി ശുകപുരത്ത്‌ 2013 ല്‍ സോമയാഗം നടത്തിയിരുന്നു. അന്ന്‌ പന്നിയൂര്‍ ഗ്രാമക്കാരനായ പനമണ്ണ കാവുംപുറത്ത്‌ വാസുദേവന്‍ നമ്പൂതിരിപ്പാടും ഗൗരിയുമായിരുന്നു പത്നിയജമാനന്‍. ഇതിന്‌ ശേഷം ഇപ്പോള്‍ നടക്കുന്ന അതിരാത്രത്തിലും ഇവര്‍ തന്നെയാണ്‌ യജമാനന്‍മാര്‍ എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്‌.

96 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ കാവുപ്രമാറത്ത്‌ മനയില്‍ അതിരാത്രം നടന്നത്‌. അന്ന്‌ പശ്വാലംഭനത്തോടെയാണ്‌ അതിരാത്രം നടന്നതെങ്കില്‍ ഇന്ന്‌ പിഷ്‌ടപശുവിലൂടെയാണ്‌ അതിരാത്രം നടക്കുന്നത്‌ എന്ന പ്രത്യകതയുണ്ട്‌. ഇത്തവണ ശുകപുരത്ത്‌ പന്നിയൂര്‍, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളുടെ നേത്യത്വത്തിലാണ്‌ അതിരാത്രം നടക്കുന്നത്‌.

സാഗ്നികം അതിരാത്രം എന്ന പദത്തിന്‌ അഗ്നിയോടു കൂടിയുളള അതിരാത്രമെന്നാണ്‌ അര്‍ത്ഥം. ആയിരം ഇഷ്‌ടികള്‍ കൊണ്ട്‌ അഞ്ച്‌ നിലകളിലായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തുന്ന പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്നിയെ നിധാനം ചെയ്‌ത് അതിന്മേലാണ്‌ സോമാ പശ്വാജ്യ പുരോഡാശാദി ഹവിസുകള്‍ ഹോമിക്കപ്പെടുന്നത്‌. ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്ന ഭാരതത്തിന്റെ വിശ്വ സ്‌നേഹ കാഴ്‌ചപ്പാടിന്റെ ആവിഷ്‌ക്കാരമാണ്‌ യാഗശാലയില്‍ നടക്കുന്നത്‌. സമസ്‌ത ലോകത്തിന്റെയും സര്‍വചരാചരങ്ങളുടെയും ഐശ്വര്യവും ശാന്തിയുമാണ്‌ ഇത്തരം യജ്‌ഞങ്ങളിലൂടെ ലക്ഷ്യമിടുന്നത്‌. അതിരാത്രം നേരിട്ട്‌ കാണാന്‍ ഇപ്പോള്‍ വിദേശികളടക്കം നൂറ്‌ കണക്കിനാളുകള്‍ ഇന്ന്‌ മുതല്‍ യജ്‌ഞഭൂമിയിലേക്ക്‌ ഒഴുകി എത്തും. ഇവിടെ എത്തുന്ന മുഴുവന്‍ പേര്‍ക്കും അന്നദാനവും ഒരുക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT