121

Powered By Blogger

Friday, 20 March 2015

അമ്പയര്‍ കളിച്ചത് ഇന്ത്യയ്ക്ക് വേണ്ടി; ഐസിസി തലവന്‍ രാജിക്കൊരുങ്ങി









Story Dated: Friday, March 20, 2015 03:19



mangalam malayalam online newspaper

മെല്‍ബണ്‍: ലോകകപ്പില്‍ ബംഗ്‌ളാദേശിനോട്‌ അമ്പയര്‍മാര്‍ അനീതി കാട്ടി എന്നാരോപിച്ച്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൗണ്‍സില്‍ തലവന്‍ മുഫ്‌തഫാ കമാലിന്റെ രാജി ഭീഷണി. ഇന്നലെ നടന്ന ഇന്ത്യാ-ബംഗ്‌ളാദേശ്‌ ക്വാര്‍ട്ടര്‍ മത്സരത്തിലായിരുന്നു അമ്പയുടെ വിവാദ തീരുമാനം ഉണ്ടായത്‌. ഈ തീരുമാനം ബംഗ്‌ളാദേശിന്റെ സാധ്യതകള്‍ക്ക്‌ മേലായിരുന്നു പതിച്ചതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.


മത്സരത്തില്‍ രോഹിത്‌ ശര്‍മ്മയെ ക്യാച്ച്‌ എടുത്ത പന്താണ്‌ അമ്പയര്‍ നോബോള്‍ വിധിച്ചത്‌. 40 ാം ഓവറില്‍ രോഹിത്‌ 90 ല്‍ നില്‍ക്കുമ്പോഴും ഇന്ത്യന്‍ സ്‌കോര്‍ 196 ല്‍ നില്‍ക്കുമ്പോഴുമായിരുന്നു ഈ സംഭവം. പന്ത്‌ ഫുള്‍ടോസ്‌ ആയിരുന്നെന്നും അമ്പയറുടെ തീരുമാനം തെറ്റിയെന്നും ടെലിവിഷന്‍ റീപ്‌ളേകള്‍ പിന്നീട്‌ വ്യക്‌തമാക്കി. മത്സരത്തില്‍ ലൈഫ്‌ കിട്ടിയ രോഹിത്‌ 47 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുകയും ഇന്ത്യ 300 കടക്കുകയും 109 റണ്‍സിനാണ്‌ ബംഗ്‌ളാദേശിനെ പരാജയപ്പെടുത്തുകയും ചെയ്‌തു.


റൂബല്‍ ബൗള്‍ ചെയ്‌ത ഓവറില്‍ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡാണ്‌ വിചിത്രമായ തീരുമാനം വിധിച്ചത്‌. മത്സരത്തില്‍ അമ്പയറിംഗ്‌ തീരെ മോശമായി പോയെന്നും മനസ്സില്‍ എന്തോ തീരുമാനിച്ച്‌ ഉറപ്പിച്ചാണ്‌ അമ്പയര്‍മാര്‍ കളത്തില്‍ എത്തിയതെന്നും കമാല്‍ പറഞ്ഞു. അമ്പയര്‍മാര്‍ പിഴവുകള്‍ വരുത്തിക്കൊണ്ടേയിരുന്നു. എല്ലാം റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെന്നും ഇതില്‍ എന്തെങ്കിലും ഉണ്ടോയെന്ന്‌ ഐസിസി അന്വേഷിക്കുമെന്നും കമാല്‍ പറഞ്ഞു. കമാലിന്‌ പിന്തുണ നല്‍കി ബംഗ്‌ളാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഐസിസിയെ ശക്‌തമായ പ്രതിഷേധം അറിയിച്ചു.










from kerala news edited

via IFTTT