121

Powered By Blogger

Friday, 20 March 2015

സഭയിലെ അക്രമം: വനിതകള്‍ക്കെതിരെ വഷളത്തം വിളമ്പി കെ.സി അബുവും വാഹിദും









Story Dated: Friday, March 20, 2015 03:21



mangalam malayalam online newspaper

കോഴിക്കോട്: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ അപമാനിതരായ പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവും എം.എ വാഹിദ് എം.എല്‍.എയും. സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എയ്ക്ക് പരാതിയുണ്ടാകില്ലെന്ന് അബു ആക്ഷേപിച്ചു. ഐരാവതം പോലെ വന്ന ബിജിമോള്‍ ഷിബുവിനു മുന്നില്‍ ഒതുങ്ങി പ്രേമസല്ലാപം നടത്തിയെന്നാണ് വാഹിദിന്റെ പരാമര്‍ശം.


മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് അവര്‍ പരാതി നല്‍കിയതെന്നും അബു പറഞ്ഞു.


ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതിനെയും അബു പരിഹസിച്ചു. എന്തിനാണ് ജമീല ശിവദാസന്‍ നായരെ കടിക്കാന്‍ പോയത്. കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്നും കെ.സി അബു ആക്ഷേപിച്ചു. കേഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഡി.സി.സി പ്രസിഡന്റ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്.


ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കെ.എം മാണിക്ക് വലതുവശത്തുനിന്ന് സംരക്ഷണം നല്‍കാന്‍ നിയോഗിച്ചിരുന്നത് ഷിബു ബേബി ജോണിനെയാണെന്ന് വാഹിദ് പറഞ്ഞു. എന്നാല്‍ മാണിയുടെ അടുത്തേക്ക് ഐരാവതം പോലെ പാഞ്ഞുവന്ന ബിജിമോളെ ഷിബു തടഞ്ഞു. ഷിബുവിന്റെ കൈക്കുള്ളില്‍ നിന്ന് ബിജിമോള്‍ പ്രേമസല്ലാപം നടത്തുകയാണുണ്ടായത്. ഐരാവതം പോലെ വന്ന ബിജിമോള്‍ ഷിബുവിനു മുന്നില്‍ ഒതുങ്ങി. അവിടെ ഒരു സമ്മര്‍ദ്ദവും നടന്നില്ലെന്നും വാഹിദ് പറഞ്ഞു.










from kerala news edited

via IFTTT