Story Dated: Friday, March 20, 2015 06:47
ബാഗ്‌ദാദ്: ഇറാഖിലെ ഖാങ്കി അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പലരും ഇപ്പോഴും പ്രതീക്ഷയിലാണ്. ഐഎസ് തീവ്രവാദികള്‍ പിടിച്ചുകൊണ്ടു പോയ തങ്ങളുടെ ഉറ്റവരിലും ഉടയവരിലും പെട്ട പലരും അവരെ വെട്ടിച്ച് തിരിച്ചു വന്നേക്കുമെന്ന് വിശ്വസിക്കുന്നു. ഐഎസ് തീവ്രവാദികളുടെ ഏറ്റവും ക്രൂരതയ്‌ക്ക് ഇരയായ യസീദി സമൂഹത്തെ ഇറാഖ് കൂട്ടമായി പാര്‍പ്പിച്ചിട്ടുള്ളത് ഇവിടെയാണ്.
ഖാങ്കി അഭയാര്‍ത്ഥി ക്യാമ്പില്‍ 1000 ല്‍ പരം യസീദി കുടുംബങ്ങളുണ്ട്. ഇവിടെ 4000 പേര്‍ പാര്‍ക്കുന്നു. ഇപ്പോഴും തങ്ങളുടെ ഉറ്റവരെയും ഉടയവരേയും തിരയുന്നവരുണ്ട്. ഇപ്പോഴും പ്രിയപ്പെട്ടവര്‍ എവിടെയോ കഴിയുന്നുണ്ടെന്ന പ്രതീക്ഷയില്‍ ജിവിക്കുന്നു. ക്യാമ്പില്‍ കഴിയുന്ന അഞ്ചു വയസ്സുമുതലുള്ള മിക്കവാറും സ്‌ത്രീകളും ഐഎസ് പോരാളികളുടെ ലൈംഗിക പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരയായവരാണ്.
തന്നെ ലൈംഗികാടിമയായി മൂന്ന് ഐഎസ് തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നെന്നും തട്ടിക്കൊണ്ടു പോയവര്‍ മൂന്ന് പേര്‍ക്കാണ് വിറ്റതെന്നും യസീദി ഗോത്രത്തിലെ 15 കാരി സെമിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും. സഹോദരനെ വധിച്ച ശേഷമാണ് സെമിയേയെ ഐഎസ് തീവ്രവാദികള്‍ സീഞ്ഞാര്‍ മലനിരയില്‍ നിന്നും അവരുടെ ശക്‌തികേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. എന്നാല്‍ സെമിയേയും കൂട്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയും വിദഗ്‌ദ്ധമായി രക്ഷപ്പെട്ടു ഖാങ്കി ക്യാമ്പില്‍ എത്തി.
കഴിഞ്ഞ ആഗസ്‌റ്റില്‍ ഇറാഖിലെ സീഞ്ഞാര്‍ മലയില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയായ നൂറു കണക്കിന് യസീദി പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു സമിയേ. സീഞ്ഞാറിലേക്കുള്ള റോഡ് തടഞ്ഞ ജിഹാദികള്‍ ഇവരെ ഐഎസിന്റെ ശക്‌തികേന്ദ്രങ്ങളിലേക്ക് ട്രക്കില്‍ കയറ്റി മനുഷ്യക്കടത്ത് നടത്തി. ഇവരില്‍ പലരും ഇപ്പോഴും ഐഎസ് തീവ്രവാദികളുടെ ഇടയില്‍ അവിടെ തന്നെ കഴിയുകയാണ്. പുരുഷന്മാരും കുട്ടികളുമായി 14 ലധികം പേരെ നിരത്തി നിര്‍ത്തി വധിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നയാളാണ് സമിയേ.
ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ബാഗ്‌ദാദിലെ ഫലൂജയില്‍ താന്‍ പലതവണ ബലാത്സംഗത്തിനിരയായതായി സമിയേ പറയുന്നു. അഞ്ചു വയസ്സുള്ള പെണ്‍കുട്ടി പോലും പതിവായി ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ തന്റേത് അസാധാരണമായ കഥയല്ലെന്നാണ് ഇവര്‍ വ്യക്‌തമാക്കുന്നത്. സമിയേയെ പോലെ ബഹറും രണ്ടു തവണ ബലാത്സംഗത്തിനിരയായി. വീട്ടില്‍ നിന്നും പലായനം ചെയ്യുമ്പോള്‍ പിടിക്കപ്പെട്ട ഇവര്‍ മൊസൂളിലും സിറിയയിലും ബലാത്സംഗ ഇരയായി.
യസീദികളെ സാത്താന്‍ ആരാധനക്കാരായിട്ടാണ് ഐഎസ് തീവ്രവാദികള്‍ പരിഗണിച്ചത്. ക്രൈസ്‌തവികതയെയും ജുദായിസത്തെയുമെല്ലാം പരിഗണിച്ചിരുന്നില്ല. അനേകം യസീദികളെയാണ് ഐഎസ് തീവ്രവാദികള്‍ നാടോടികളാക്കി മാറ്റിയത്. നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്‌തു. പതിരായിരക്കണക്കിന് പേരെ പിടികൂടി.
from kerala news edited
via IFTTT