121

Powered By Blogger

Friday, 20 March 2015

ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനപരിപാടികളുടെ ഉദ്ഘാടനം








ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനപരിപാടികളുടെ ഉദ്ഘാടനം


Posted on: 20 Mar 2015





ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ 2015 ലെ പ്രവര്‍ത്തനപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 28 ന് വൈകീട്ട് 6.30 ന് ഷിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസി.ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ മുഖ്യഅതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിക്കും. ഡാനിയേല്‍ തോമസ് അധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ ഷാജി തോമസ്, സോനു വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനസമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി ഐപ് സി വര്‍ഗീസ് പരിമണത്തിന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറഅറി പ്രവര്‍ത്തിക്കുന്നു. തദവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രമി തോമസ് അറിയിച്ചു.




വാര്‍ത്ത അയച്ചത് : ബെന്നി പരിമണം












from kerala news edited

via IFTTT