121

Powered By Blogger

Friday, 20 March 2015

അംബുജാക്ഷന്റെ കിനാവുകള്‍









അഴകിയ രാവണന്‍ സിനിമയിലെ കോടീശ്വരനായ ശങ്കര്‍ദാസിന്റെ സുഹൃത്തായ നോവലിസ്റ്റ് എന്‍.പി അംബുജാക്ഷനും അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളായ സുമതിയും തയ്യല്‍ക്കാരനും വിറകുവെട്ടുകാരനും എല്ലാവരും വീണ്ടും വരുന്നു. അംബുജാക്ഷന്റെ കഥ 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന പേരില്‍ ഒടുവില്‍ സിനിമയാകുകയാണ്. എണ്ണതേച്ച് ചീകിയൊതുക്കിയ തലമുടിയും നെറ്റിയില്‍ ചുവന്ന കുറിയുമായി അംബുജാക്ഷനായി ശ്രീനിവാസന്‍ തന്നെ അഭിനയിക്കുന്നു.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ പ്രവീണ്‍ എഡ്വിന്റേതാണ് തിരക്കഥ.



ശങ്കര്‍ദാസ് സമ്മതിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് അംബുജാക്ഷന്റെ നോവല്‍ സിനിമയാകുമ്പോള്‍ ആ സിനിമയില്‍ കുഞ്ചോക്കോ ബോബനും റിമ കല്ലിങ്ങലും ജോയ് മാത്യുവും അടക്കമുള്ളവര്‍ അഭിനയിക്കുന്നുമുണ്ട്. തയ്യല്‍ക്കാരന്റെ വേഷം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ഇരട്ടറോളിലാണ് സിനിമയിലെത്തുന്നത്.


തയ്യല്‍ക്കാരനെ പ്രേമിക്കുന്ന സുമതിയായി റിമ കല്ലിങ്ങലും വിറകുവെട്ടുകാരനായി ജോയ് മാത്യുവും അഭിനയിക്കുന്നു. ലാലു അലക്‌സ്, സൈജു കുറുപ്പ്, ഇന്നസെന്റ്, മാമുക്കോയ, ചാലി പാല തുടങ്ങിയവരെല്ലാം വിവിധ കഥാപാത്രങ്ങളായി സിനിമയിലുണ്ട്.


ഹരിനാരായണന്റെ വരികള്‍ക്ക് ദീപക് ദേവിന്റേതാണ് ഈണങ്ങള്‍. ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങിയ ചിത്രം എറണാകുളം, ഒറ്റപ്പാലം എന്നിവടങ്ങളിലായി പൂര്‍ത്തിയാകും.











from kerala news edited

via IFTTT

Related Posts:

  • മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുകേഷും സരിതയും കുടുംബക്കോടതിയില്‍ കൊച്ചി: താരദമ്പതിമാരായിരുന്ന മുകേഷും സരിതയും എറണാകുളം കുടുംബക്കോടതിയില്‍ ഹാജരായി. മുകേഷിന്റെ വിവാഹമോചനം റദ്ദാക്കണമെന്ന സരിതയുടെ പരാതിയില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കാണ് ഇരുവരേയും വിളിപ്പിച്ചത്. വിവാഹമോചന നടപടി കോടതിയില… Read More
  • ശ്രേയ ഘോഷാല്‍ വിവാഹിതയായി മുംബൈ: പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. ശൈലാദിത്യയാണ് വരന്‍. ബംഗാളി പരമ്പരാഗത രീതിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹമെന്ന് ശ്രേയ ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.വ്യാഴാഴ്ച രാത്രി നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കളു… Read More
  • ഫെയ്‌സ്ബുക്കില്‍ ദുല്‍കര്‍ മോഹന്‍ലാലിനെ പിന്നിലാക്കി ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളില്‍ മോഹന്‍ലാലിനെ യുവനടന്‍ ദുല്‍കര്‍ സല്‍മാന്‍ പിന്നിലാക്കി. ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള മലയാള നടനായിരുന്ന മോഹന്‍ലാലിനേക്കാള്‍ അഞ്ഞൂറിലേറെ ലൈക്കുകള്‍ക്ക് മുന്നിലാണ് ദുല്‍കര… Read More
  • ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു കൊച്ചി: താരദമ്പതിമാരായ ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ നല്കിയ വിവാഹമോചന ഹര്‍ജി അംഗീകരിച്ച് എറണാകുളം കുടുംബ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരായ ദിലീപും മഞ്ജുവും വേര്‍പ… Read More
  • ലാലിസം പിരിച്ചുവിട്ടിട്ടില്ല: രതീഷ് വേഗ തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പരിപാടി അവതരിപ്പിച്ച മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് 'ലാലിസം' പിരിച്ചുവിട്ടിട്ടില്ലെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. മ്യൂസിക് ബാന്‍ഡിലെ അംഗമാണ് രതീഷ്.ദേശീയ ഗെയിംസില്‍ ലാലിസം … Read More