ഇന്ത്യന്‍ ടൈഗേഴ്‌സിന് വിജയം
Posted on: 20 Mar 2015
റിയാദ്: പന്ത്രണ്ടാമത് കിംഗ് ടൈഗേഴ്‌സ് ഇന്‍വിറ്റേഷണല്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഒലയയിലെ എലൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ റിയാദിലെ ഇന്ത്യന്‍ ടൈഗേഴ്‌സ് പത്ത് മെഡലുകളോടെ വിജയം കരസ്ഥമാക്കി. നാല് സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് മലയാളികള്‍ക്ക് പ്രാമുഖ്യമുള്ള ഇന്ത്യന്‍ ടൈഗേഴ്‌സ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം കൈവരിച്ചത്. നായിഫ് നാസര്‍, അഭിഷേക് ബി നായര്‍, ശ്രീഹരി, ലാലാജി എന്നിവര്‍ സ്വര്‍ണം നേടി. അനില്‍ ലാല്‍, ആരോമല്‍, രോഹിത് എന്നിവര്‍ വെള്ളിയും അവിനാശ്, കൃതാര്‍ത്ഥ്, അര്‍ജ്ജുന്‍ എന്നിവര്‍ വെങ്കലവും നേടി. യാര ഇന്റര്‍നാഷണല്‍ സ്‌കൂളഇലെ കായികാധ്യാപകനായ കെ.പ്രേമദാസനാണ് പരിശീലകന്‍. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടൈഗേഴ്‌സ് മൂന്നാം സ്ഥാനമാണ് കൈവരിച്ചത്.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT