121

Powered By Blogger

Friday 20 March 2015

കേന്ദ്രഗവണ്‍മെന്റ്‌ ജീവനക്കാര്‍ക്ക്‌ ഏപ്രില്‍ ഒന്നു മുതല്‍ യോഗാ ക്ലാസ്സ്‌ ആരംഭിക്കും









Story Dated: Friday, March 20, 2015 06:03



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ്‌ ജീവനക്കാര്‍ക്ക്‌ ഏപ്രില്‍ ഒന്നു മുതല്‍ യോഗാ ക്ലാസ്സുകള്‍ ആരംഭിക്കും. പേഴ്‌സണല്‍ ആന്റ്‌ ട്രെയിനിംഗ്‌ വിഭാഗമാണ്‌ ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്‌.


ഞായറാഴ്‌ചകളിലും മറ്റ്‌ അംഗീകൃത അവധി ദിവസങ്ങളിലുമാവും യോഗാ ക്ലാസുകള്‍ നടക്കുക. രാജ്യത്തെ 31ലക്ഷത്തോളം വരുന്ന കേന്ദ്ര ഗവണ്‍മെന്റ്‌ ജീവനകാര്‍ക്കാണ്‌ യോഗാ സ്വകര്യം ലഭ്യമാവുക. ഇതിനായി രജിസ്‌ട്രേഷനോ, ട്രെയിനിംഗ്‌ ഫീസുകളോ ഈടാക്കില്ലെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പരമ്പരാഗത മരുന്നുകളുടെയും, യോഗയുടെയും പ്രചരാണാര്‍ഥമാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ജീവനക്കാര്‍ക്ക്‌ യോഗ ക്ലാസ്സുകള്‍ നനടപ്പാക്കുന്നത്‌.


കഴിഞ്ഞവര്‍ഷം യു.എസിലെ യുണൈറ്റഡ്‌ നേഷന്‍സ്‌ മീറ്റിംഗില്‍ ലോക യോഗാദിനം വേണമെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ജൂണ്‍ 21 ലോക യോഗാദിനമായി ആചരിക്കാന്‍ തീരുമാനമായിരുന്നു.










from kerala news edited

via IFTTT