സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 208 പോയന്റ് നഷ്ടത്തില്‍
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 208.59 പോയന്റ് നഷ്ടത്തില്‍ 28261.08ലും നിഫ്റ്റി സൂചിക 63.75 പോയന്റ് നഷ്ടത്തില്‍ 8570.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകള്‍ക്ക് തിരിച്ചടിയായത്.
770 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2104 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി മേഖലയിലെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. വിപ്രോ, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ഭേല്‍, എംആന്റ്എം, ഗെയില്‍ തുടങ്ങിയവ നേഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
from kerala news edited
via IFTTT