Story Dated: Friday, March 20, 2015 03:29
കുഴല്‍മന്ദം: തോലനൂര്‍ പൂതമണ്ണില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രസന്നിധിയില്‍ നിന്നും നൂറുകണക്കിന് വെളിച്ചപ്പാടുമാര്‍ ഇന്ന് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് യാത്രയാകും. വര്‍ഷാവര്‍ഷം ക്ഷേത്രത്തില്‍ നിന്നും ശിവന് വെളിച്ചപ്പാടിന്റെ നേതൃത്വത്തിലാണ് ഭരണിയുത്സവത്തിനു യാത്രതിരിക്കുന്നത്. തമിഴകത്തു നിന്നുള്‍പ്പെടെ നിരവധി ഭക്തര്‍ ഇവിടത്തെ ചടങ്ങുകളില്‍ പങ്കെടുത്തു കൊടുങ്ങല്ലൂര്‍ ഭരണിക്ക് വെളിച്ചപ്പാട് സംഘത്തെ അനുഗമിക്കുന്നത് പതിവാണ്. പൂതമണ്ണ് ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഞ്ചിന് ഉത്സവചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചക്ക് ഒന്നര മുതല്‍ രണ്ടു വരെ ഭരണിപ്പാട്ട്. വൈകീട്ട് മൂന്നിന് ആന, പഞ്ചവാദ്യം, ശിങ്കാരിമേളം, പൂതന്‍ തറ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെയാണ് വെളിച്ചപ്പാട് സംഘം ഭരണിയാത്രയ്ക്കു തുടക്കംകുറിക്കും.
from kerala news edited
via
IFTTT
Related Posts:
മണ്ണാര്‍ക്കാട് പൂരം: വലിയാറാട്ട് ആഘോഷിച്ചു Story Dated: Thursday, March 5, 2015 02:51മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തിന് ഇന്ന് തിരശ്ശീല വീഴും. അരക്കുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ എട്ടുനാള്‍ നീണ്ടു നില്ക്കുന്ന പൂരാഘോഷത്തിനാണ് ചെട്ടിവേലയെന… Read More
പൂരത്തിനെത്തിയ ആദിവാസി വൃദ്ധന് മരിച്ച നിലയില്‍ Story Dated: Friday, March 6, 2015 03:07മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരം കാണാന്‍ അട്ടപ്പാടിയില്‍ നിന്നെത്തിയ ആദിവാസി വൃദ്ധനെ കുന്തിപ്പുഴയുടെ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലി ചിണ്ടേക്ക് തടിക്കുണ്ട് ഊരി… Read More
ചിനക്കത്തൂര്‍ കാവിലേക്ക് കാളകോലം എഴുന്നള്ളിച്ചു Story Dated: Thursday, March 5, 2015 02:51പെരുങ്ങോട്ടുകുറിശി: അതിര്‍ത്തിഗ്രാമത്തെ ആവേശത്തിലാക്കി വെട്ടീല്‍ കളത്തില്‍ നിന്നും ഇത്തവണയും ചിനക്കത്തൂര്‍ കാവിലേക്കു കാളകോലം ആനയിച്ചു. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ചാണ് ത… Read More
കര്‍ഷകര്‍ക്കിടയില്‍ വൈക്കോല്‍ ചുരുട്ട് യന്ത്രത്തിന് പ്രിയമേറുന്നു Story Dated: Thursday, March 5, 2015 02:51കുഴല്‍മന്ദം: വയലേലകള്‍ കൊയ്ത്തു യന്ത്രങ്ങള്‍ക്ക് കീഴ്പ്പെട്ടതോടെ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അന്യമായ വൈക്കോല്‍ സമൃദ്ധി പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. ഇത്തവണ രണ്ടാംവിള കെ… Read More
കുടിവെള്ള-ശുചിത്വ വാരാഘോഷം സംഘടിപ്പിക്കും Story Dated: Thursday, March 5, 2015 02:51പാലക്കാട്: മാര്‍ച്ച് 16 മുതല്‍ 22 വരെ ജില്ലാതല കുടിവെള്ള-ശുചിത്വ വാരാഘോഷം നടത്താന്‍ ജില്ലാശുചിത്വ സമിതി യോഗം തീരുമാനിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ തലത്തില്‍ വിവിധ … Read More