Story Dated: Friday, March 20, 2015 05:38
കോഴിക്കോട് : പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ വീട്ടിലേയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡി.സി.സി ഓഫീസിലേയ്ക്ക് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി വീശി.
ബജറ്റ് അവതരണ ദിവസം സഭയില്‍ ഉണ്ടായ പ്രതിഷേധത്തിനിടെ ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നുവെന്ന് കെ.സി അബു പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അബു, ജമീലാ പ്രകാശം ശിവദാസന്‍ നായരെ കടിച്ചതിനെയും പരിഹസിച്ചിരുന്നു. എന്തിനാണ് ശിവദാസന്‍ നായരെ കടിച്ചതെന്നും കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്നും അബു ആക്ഷേപിച്ചു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഡി.സി.സി പ്രസിഡന്റ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്.
from kerala news edited
via IFTTT