Story Dated: Friday, March 20, 2015 07:29

കോഴിക്കോട്: വനിത എം.എല്‍.എമാര്‍ക്കെതിരെ വിവാദ പ്രസ്‌താവന നടത്തിയ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ.സി.അബു മാപ്പു പറഞ്ഞു. വിവാദ പ്രസ്‌താവന പിന്‍ വലിച്ചു മാപ്പു പറയുന്നു എന്ന് പത്രക്കുറിപ്പിലൂടെയാണ് അബു അറിയിച്ചത്.
മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു. ഇത്തരം സമയങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ലെന്നും ആയിരുന്നു അബുവിന്റെ പ്രസ്‌താവന. സംഭവം വിവാദമായതോടെ മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് അബു പ്രസ്‌താവന പിന്‍വലിച്ച് മാപ്പു പറഞ്ഞത്. മാപ്പു പറയാത്ത പക്ഷം അച്ചടക്ക നടപടിയുണ്ടാകുമെന്നും സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഷിബു തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ല. ജമീലാ പ്രകാശം ശിവദാസന്‍ നായര്‍ക്കു പകരം കരിമ്പുപോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലെയെന്നും അബു ചോദിച്ചു. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് ഇടവച്ചത്. ഇതില്‍ കുപിതരായ ഇടതുപക്ഷ സംഘടനകള്‍ അബുവിന്റെ വീട്ടിലേക്കും, ഓഫീസിലേക്കും നടത്തിയ മാര്‍ച്ച് അക്രമാസക്‌തമായിരുന്നു. അതേ സമയം വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ബിജിമോള്‍ എം.എല്‍.എ. ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി.
from kerala news edited
via
IFTTT
Related Posts:
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോര്പ്പറേഷന് Story Dated: Friday, December 12, 2014 03:01കോഴിക്കോട്: കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് കോര്പ്പറേഷന് തുടക്കം കുറിച്ചു. പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്… Read More
സംസ്ഥാന മൗലൂദ് രചനാ മത്സരം Story Dated: Friday, December 12, 2014 03:02ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റി, അഖീദ ആന്റ് ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാനതല മൗലൂദ് രചനാ മത്സരം സംഘടിപ്പിക്കുന്നു. ഞാന്‍ സ്േനഹിക്കുന്ന പ്രവാചക… Read More
മൊബൈല്‍ കമ്പനി സ്ഥാപിച്ച കാലുകള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു Story Dated: Friday, December 12, 2014 03:02എടപ്പാള്‍: സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി ഫോര്‍ജി സൗകര്യമൊരുക്കുന്നതിനായി സ്ഥാപിക്കുന്ന കാലുകള്‍ ഗതാഗത തടസത്തിന് കാരണമാകുന്നു. റോഡിനു പുറത്തുള്ള ഫൂട്ട്പാത്തിനു പിറകില്‍… Read More
നാഷണല്‍ ഡിസേബിള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് Story Dated: Friday, December 12, 2014 03:01കോഴിക്കോട്: ഇന്ത്യയിലെ 16 സ്റ്റേറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരം സെന്റ് ഫ്രാന്‍സ്സിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍… Read More
ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ കാര്‍ഡുകളാവും; അപേക്ഷ ജനുവരി ഒന്നു മുതല്‍ Story Dated: Friday, December 12, 2014 03:02മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതോടെ ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ, മുന്ഗണയില്ലാ (പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി) കാര്‍ഡുകളായി മാറുമെന്നും കാര്‍ഡുകള… Read More