Story Dated: Friday, March 20, 2015 04:27
വൈക്കം : മംഗളം ദിനപത്രത്തിന്റെ പ്രാദേശിക പേജില്‍ നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ ഒരു പരമ്പര ആരംഭിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പരമ്പരയുടെ തുടക്കം. ഇതിനോട് ഗംഭീരപ്രതികരണമാണ് വായനക്കാരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങളുടെ വാര്‍ഡില്‍ നടപ്പിലാക്കുമെന്ന പറഞ്ഞ പദ്ധതികള്‍ പൂര്‍ത്തീകരിച്ചോ? അതുപോലെ തന്നെ നിങ്ങളുടെ പഞ്ചായത്ത് നേരിടുന്ന പൊതുവായ പ്രശ്‌നമെന്താണ് ? രാഷ്‌ട്രീയത്തിന്റെ നിറം നോക്കാതെ ഞങ്ങളെ അറിയിക്കുക. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ അര്‍പ്പണ മനോഭാവത്തോടെയുള്ള ഇടപെടലുകള്‍ ഉറപ്പുനല്‍കുന്നു. വിളിച്ചറിയിക്കുമ്പോള്‍ നേരിട്ടെത്തി നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രസിദ്ധീകരിക്കും.
ജനപ്രതിനിധികള്‍ക്കും പരമ്പരയില്‍ അഭിപ്രായം രേഖപ്പെടുത്താം. ഓരോ ദിവസവും അതിശയിപ്പിക്കുന്ന കണക്കിലാണ് പ്രതികരണങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്‌ഥലങ്ങളിലും ഒരേസമയം എത്തിക്കഴിയുവാന്‍ മംഗളത്തിന്റെ പ്രതിനിധികള്‍ക്ക് കഴിയുക എന്നത് അസാദ്ധ്യമാണ്. പരമ്പര അവസാനിക്കുന്നതിന് മുന്‍പുതന്നെ പരാതി ലഭിക്കുന്ന എല്ലാ മേഖലകളിലും ഞങ്ങള്‍ എത്തുമെന്ന് ഉറപ്പുനല്‍കുന്നു. ഫോണ്‍ : 04829 233876.
from kerala news edited
via IFTTT