121

Powered By Blogger

Friday, 20 March 2015

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജയലളിതയ്‌ക്കായി തമിഴ്‌നാട്‌ മന്ത്രിമാരുടെ പൂജ









Story Dated: Friday, March 20, 2015 03:04



mangalam malayalam online newspaper

പാലക്കാട്‌ : തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ തമിഴ്‌നാട്‌ മന്ത്രിമാര്‍ പൂജ നടത്തുന്നു. പാലക്കാടിന്‌ സമീപം കൊടുമ്പ്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നാളെ പാലഭിഷേകം ഉള്‍പ്പെടെയുള്ള ഒരു ദിവസത്തെ പൂജകള്‍ ജയലളിതയ്‌ക്കായി നടത്തുന്നുണ്ട്‌. പൂജകളില്‍ പങ്കുകൊള്ളാന്‍ ഗ്രാമവികസന മന്ത്രി എസ്‌.പി വേലുമണി നേരിട്ടെത്തുമെന്നാണ്‌ വിവരം.


ജയലളിതയ്‌ക്ക് എതിരായ കേസുകള്‍ തള്ളിപ്പോകണമെന്നും ജയലളിത വീണ്ടും മുഖ്യമന്ത്രി സ്‌ഥാനത്ത്‌ എത്തണമെന്നുമുള്ള പ്രാര്‍ത്ഥനകളോടെയാണ്‌ പൂജ നടത്തുന്നത്‌. ജയലളിതയ്‌ക്ക് എതിരായ അഴിമതിക്കേസില്‍ വിധിപറയുന്നത്‌ ബെംഗളൂരു ഹൈക്കോടതി മാറ്റിവച്ചതോടെ പൂജകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌. ജയലളിതയുടെ 67 മത്‌ പിറന്നാള്‍ ദിനത്തില്‍ പാലക്കാട്‌ ചിറ്റൂര്‍ കാവിലും ഒരുദിവസത്തെ പൂജകള്‍ നടത്തിയിരുന്നു. ഇവിടെ മന്ത്രി എസ്‌.പി വേലുമണി എത്തിയിരുന്നു.










from kerala news edited

via IFTTT