121

Powered By Blogger

Friday, 20 March 2015

സ്വകാര്യ ബാങ്കുകള്‍ സേവന നിരക്കുകള്‍ കുത്തനെ കൂട്ടി







സ്വകാര്യ ബാങ്കുകള്‍ സേവന നിരക്കുകള്‍ കുത്തനെ കൂട്ടി


രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ സേവന നിരക്കുകളും പിഴതുകയും കുത്തനെ ഉയര്‍ത്തി. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കിയിരുന്ന തുക, പണം നിക്ഷേപിക്കുന്നതിനുള്ള നിരക്ക്, ചെക്ക് ബുക്ക് ലഭിക്കുന്നതിനുള്ള ചാര്‍ജ് തുടങ്ങിയവയിലാണ് വര്‍ധന വരുത്തിയത്. ഏപ്രില്‍ ഒന്നിന് വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നതോടൊപ്പം സേവനത്തിനുള്ള പുതിയ നിരക്കുകളും പ്രാബല്യത്തിലാകും.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളാണ് സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചത്.


പ്രതിമാസം മിനിമം തുക സൂക്ഷിക്കാത്ത നഗരങ്ങളിലെ അക്കൗണ്ട് ഉടമകളില്‍നിന്ന് 100 രൂപയോ അധികമോ ഐസിഐസിഐ ബാങ്ക് ഇനി പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ ഇത് 50 രൂപയോ അതിന് മുകളിലോ ആണ്. നിലവില്‍ ഐസിഐസിഐ ബാങ്കിന്റെ നഗരങ്ങളിലെ അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ് 10,000 രൂപയും മറ്റിടങ്ങളില്‍ 5000 രൂപയുമാണ്. ബാങ്കിന്റെ ശാഖയിലെത്തി പണം നിക്ഷേപിക്കുന്നതിനും പണം നല്‍കണം. ആയിരം രൂപയ്ക്ക് അഞ്ച് രൂപയാണ് ഈടാക്കുക. അതേസമയം, യന്ത്രത്തിലൂടെ മാസത്തില്‍ ഒരു തവണ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജില്ല. രണ്ടാമത്തെ തവണ നിക്ഷേപിച്ചാല്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപ നിരക്കില്‍ തുക ഈടാക്കും.


പ്രതിമാസം മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത നഗരപ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകളില്‍നിന്ന് 150 രൂപ മുതല്‍ 600 രൂപവരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുക. മറ്റിടങ്ങളില്‍ ഇത് 150 രൂപ മുതല്‍ 300 രൂപവരെയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നഗരങ്ങളിലെ അക്കൗണ്ടില്‍ മിനിമം വേണ്ട തുക 10,000 വും മറ്റിടങ്ങളില്‍ 5,000 രൂപയുമാണ്.


പ്രിമ പ്ലസ് അക്കൗണ്ട് വിഭാഗത്തിലാണ് ആക്‌സിസ് ബാങ്ക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. അക്കൗണ്ടില്‍ മിനിമം തുക കുറയുന്നതിനുനസരിച്ച് പണം ഈടാക്കും. 100 രൂപ കുറഞ്ഞാല്‍ അഞ്ച് രൂപ പ്രകാരം പരമാവധി 350 രൂപയാണ് ഈടാക്കുക.











from kerala news edited

via IFTTT