121

Powered By Blogger

Friday, 20 March 2015

കത്വയില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; ആറു മരണം









Story Dated: Friday, March 20, 2015 03:33



mangalam malayalam online newspaper

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കത്വ ജില്ലയിലെ രാജ്ബാഗ് പോലീസ് സ്‌റ്റേഷനു നേര്‍ക്കാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു പ്രദേശവാസിയും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരുക്കുപറ്റിയിട്ടുണ്ട്. സി.ആര്‍.പി.എഫ് ജവാന്മര്‍ക്കും ഒരു പോലീസുകാരനും ഒരു പ്രദേശവാസിക്കുമാണ് പരുക്കേറ്റത്. ഗ്രനേഡുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.


പ്രദേശം വളഞ്ഞ സൈന്യം ഭീകരരുമായി നടത്തിയ ഏറ്റുമുട്ടല്‍ ഉച്ചയോടെ അവസാനിച്ചു. . ജമ്മു- പത്താന്‍കോട്ട് ഹൈവേ അടച്ചു. ആക്രമണം നടത്തിയത് ലഷ്‌കര്‍ ചാവേര്‍ സ്‌ക്വാഡാണെന്ന് റിപ്പോര്‍ട്ടുണ്ട്.


കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ ഡി.ജി.പിയും മറ്റ് സൈനിക ഉന്നതരുമായും സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭഛ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തീവ്രവാദിയുടെ വെടിയേറ്റ് ഗ്രാമീണര്‍ മരിക്കാനിടയായതില്‍ ദുഃഖമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.


അതേസമയം, ആസൂത്രിത ആക്രമണമായി വേണം ഇതിനെ കാണാണെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. . ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്ന ധീര സൈനികര്‍ക്കൊപ്പമാണ് താന്‍. മുന്‍കാലങ്ങളിലെ പോലെ അതിര്‍ത്തിക്കപ്പുറത്തുനിന്നാണ് ഭീകരര്‍ വന്നിരിക്കുന്നത്. രാത്രിയില്‍ അതിര്‍ത്തി കടന്ന അവര്‍ പുലര്‍ച്ചെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.


മാര്‍ച്ച് ഒന്നിന് പി.ഡി.പി- ബി.ജെ.പി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ അധികാരമേറ്റ ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.










from kerala news edited

via IFTTT