Story Dated: Friday, March 20, 2015 07:41
ന്യൂയോര്‍ക്ക്: കാര്യവിചാരമില്ലാത്ത കാലത്ത് സംഭവിച്ച ഒരു തെറ്റിന്റെ പേരില്‍ ലോകത്ത് ഏറ്റവും അപഹസിക്കപ്പെട്ട ഒരുവളാണ് താനെന്ന് മോണിക്കാ ലെവിന്‍സ്‌കി. ബില്‍ ക്‌ളിന്റണുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെ തുടര്‍ന്ന് തകര്‍ന്നു പോയ ജീവിതം തിരിച്ചു പിടിക്കാന്‍ താന്‍ ഏറെ പണിപ്പെട്ടെന്നും മോണിക്ക പറഞ്ഞു.
വിവാദത്തിന് പിന്നാലെ സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട സ്‌ത്രീയാണ് താനെന്നും വിവാദം ഒന്നര ദശകം നീളുമ്പോള്‍ ഇക്കാര്യം പറയുന്നത് തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പാഠമായി മാറാനാണെന്നും മോണിക്ക വ്യക്‌തമാക്കി. 22 ാമത്തെ വയസ്സില്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നു അത്. 24 ാം വയസ്സില്‍ അത് വലിയ വിവാദമായി ജീവിതം തന്നെ തകര്‍ന്നു പോകാന്‍ കാരണമായി. അന്നു ചെയ്‌തുപോയ തെറ്റിന് അഗാധമായി മാപ്പ് ചോദിക്കുന്നതായും അവര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം വിവാദത്തില്‍ നിന്നും രക്ഷപ്പെട്ട് ക്‌ളിന്റണും ഭാര്യയും മകള്‍ ചെല്‍സിയുടെ കുട്ടിയേയും കളിപ്പിച്ചു കൊണ്ട് ജീവിതം ആസ്വദിക്കുമ്പോഴും തനിക്ക് നേരെ സൈബര്‍ ലോകത്ത് ആക്രമണം തുടരുകയാണ്. അനേകരാണ് വിര്‍ച്വല്‍ കല്ലേറ് നടത്തുന്നത്. പലരും ഇപ്പോഴും ഓണ്‍ലൈനിലൂടെ കല്ലെറിയുകയും ചവിട്ടി മെതിക്കുകയും ചെയ്യുന്നുണ്ട്. വേശ്യ, അഭിസാരിക, മൂധേവി, വ്യഭിചാരിണി, മറ്റവള്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാണ് ആക്ഷേപിക്കുന്നത്.
ഒരിക്കല്‍ ഞെട്ടിക്കുന്ന ദുരന്തത്തിന് ഇരയായാല്‍ വിരല്‍ ഞൊടിക്കുമ്പോള്‍ അത് മാറിപ്പോകില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും. അതേസമയം കാലാന്തരത്തില്‍ ഈ മുഴക്കങ്ങള്‍ മയപ്പെട്ടു വരിക തന്നെ ചെയ്യും. അതേസമയം താന്‍ നടത്തിയിട്ടുള്ള തുറന്നു പറച്ചിലുകള്‍ ഇത്തരം പീഡനത്തില്‍ ഉരുകുന്നവര്‍ക്ക് പ്രചോദനമാകും. ഒരു പുരുഷനെ ചുംബിച്ചത് ചിത്രീകരിച്ചതിന്റെ പേരില്‍ സൈബര്‍ ലോകത്ത് നിന്നുള്ള അപമാനിക്കലിന് ഇരയായതിനെ തുടര്‍ന്ന് 2010 ല്‍ ആത്മഹത്യാ കുറിപ്പ് എഴുതിയ പെണ്‍കുട്ടിക്ക് താന്‍ പ്രചോദനമായതായി മോണിക്ക പറഞ്ഞു.
from kerala news edited
via IFTTT