121

Powered By Blogger

Friday, 20 March 2015

നിളാതടത്തില്‍ ദേശീയ നദീ മഹോത്സവം











Story Dated: Friday, March 20, 2015 03:29


പാലക്കാട്‌: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം മെയ്‌ പത്ത്‌ മുതല്‍ 17 വരെ ചെറുതുരുത്തി ഷൊര്‍ണൂര്‍ നിളാതീരത്ത്‌ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വള്ളുവനാടിന്റെ മാമാങ്കം, പറയിപ്പെറ്റ പന്തിരുകുലം, ഭാഷയുടെ വളര്‍ച്ച, സംസ്‌കാരിക തനിമ, കല, സംഗീതം ശാസ്‌ത്രം എന്നിവ കൂട്ടിയിണക്കിയാണ്‌ മഹോത്സവം ഒരുക്കിയിരിക്കുന്നത്‌.

പത്തിന്‌ നദീ മഹോത്സവം ഉദ്‌ഘാടനം നടക്കും. 11ന്‌ തമിഴ്‌ ഫോക്‌ ഫോര്‍ സന്ധ്യ, 12ന്‌ സംഗീത സദസ്‌, 13ന്‌ വാദ്യസദസ്‌, 14ന്‌ ഷോര്‍ട്ട്‌ ഫിലിം ഫെസ്‌റ്റ്, 15ന്‌ ആയോധന കലാസന്ധ്യ, 16ന്‌ അനുഷ്‌ഠാന കലാസന്ധ്യ, 17ന്‌ കളിയരങ്ങും സമാപന സന്ധ്യയില്‍ സംസ്‌കാരിക സദസും നിളാഉപഹാര സമര്‍പ്പണവും നടക്കും. 15, 16, 17 തീയതികളിലായി നിളാ നദി പൈതൃകം, കാലാവസ്‌ഥ വ്യതിയാനവും സംസ്‌കാരവും, ജലസാക്ഷരത, നദീ സംയോജനം എന്നിവിഷയങ്ങളില്‍ സെമിനാര്‍ നടത്തും.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം വരുന്ന പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും. നയം, നിയമം, നേതൃത്വം എന്നീ മുദ്രാവാക്യങ്ങളാണ്‌ മഹോത്സവം മുന്നോട്ട്‌ വെക്കുന്ന പ്രമേയം. നദീ സംരക്ഷണത്തിനായി നാടുണരുക ലക്ഷ്യമാക്കിയാണ്‌ പ്രവര്‍ത്തനം. തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ നിളയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗ്രാമങ്ങളില്‍ നിള സംരക്ഷണ മുന്നേറ്റത്തിനായി ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതിനുമായി 1000 വിദ്യാര്‍ഥികളെ ജാഗ്രതാ വളണ്ടീയര്‍മാരായി സജ്‌ജരാക്കും.

നിളയുടെ ആരംഭം മുതല്‍ അവസാനം വരെ നദി മഹോത്സവ സന്ദേശമെത്തിക്കുന്നതിനായി നടത്തുന്ന നിളപരിക്രമ ഏപ്രില്‍മാസത്തില്‍ നടക്കും. നിളവിചാര സദസും നിളായാനം, ചിത്രപ്രദര്‍ശനവും ഈ മാസം 20ന്‌ ഹൈദരാബാദിലും ഏപ്രില്‍ എട്ടിന്‌ ബാംഗ്ലൂരിലും ഏപ്രില്‍ 20ന്‌ ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും നടക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ. വിപിന്‍ കൂടിയേടത്ത്‌, ജോ. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്‍, വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍. കൃഷ്‌ണന്‍കുട്ടി പങ്കെടുത്തു.










from kerala news edited

via IFTTT