ജോസ് കുറ്റോലമഠത്തിന്റെ വേയ്ക്ക് സര്‍വീസ് മാര്‍ച്ച് 20 ന് സംസ്‌കാരം 21 ന്
Posted on: 20 Mar 2015
ന്യൂജേഴ്‌സി: അന്തരിച്ച ജോസ് കുറ്റോലമഠത്തിന്റെ ഭൗതികശരീരം ന്യൂജേഴ്‌സിയില്‍ കൊണ്ടുവന്നു. മാര്‍ച്ച് 20 ന് വൈകീട്ട് 4 മണി മുതല്‍ 8.30 വരെ സുമോങ് ഫ്രെച്ച് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെക്കും. (161, Washington Ave, Dumont).
മാര്‍ച്ച് 21 ന് രാവിലെ 9 മണി മുതല്‍ 10.30 വരെ വെസ്റ്റ് നയാക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാരശുശ്രൂഷകള്‍ നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പൊലീത്ത പ്രധാനകാര്‍മ്മികത്വം വഹിക്കും.
പള്ളിയില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ട് 11.30ഓടുകൂടി പരാമസ് ജോര്‍ജ് വാഷിങ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ എത്തിച്ചേരുന്നതിനെത്തുടര്‍ന്ന് സംസ്‌കാര കര്‍മ്മം നടക്കും.
വാര്‍ത്ത അയച്ചത് : ജോര്‍ജ് തുമ്പയില്‍
from kerala news edited
via IFTTT