ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളി വികാരി വര്‍ഗീസ് കെ. തോമസ്, എം. ജോണ്‍, വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ഷാജി മത്തായി, സെക്രട്ടറി ഷാന്‍ മാത്യു, ട്രസ്റ്റി തോമസ് ജേക്കബ്, അക്കൗണ്ടന്റ് ജോര്‍ജുകുട്ടി എം.കുഞ്ചാണ്ടി, ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റി കോ-കണ്‍വീനര്‍ തോമസ് വര്‍ഗീസ് തുടങ്ങിയവരുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തില്‍ സ്റ്റേജ് ഷോയുടെ മെഗാ സ്‌പോണ്‍സേഴ്‌സായ മാത്യു ഫിലിപ്പ് (സജി കരിംകുറ്റി), മണിലാല്‍ മത്തായി എന്നിവര്‍ക്ക് ആദ്യ ടിക്കറ്റുകള്‍ നല്‍കിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
മലയാള നര്‍മ സിനിമയുടെ മുഖഛായ തന്നെ മാറ്റിയ തിരക്കഥ-സംവിധാന ജോഡികളായ സിദ്ധിഖ്- ലാല്‍ നേതൃത്വം നല്‍കുന്ന ഈ ഹൃദ്യമായ കലാവിരുന്നില്‍ മുന്‍നിര താരങ്ങളായ ബിജു മേനോന്‍, ശ്രീനിവാസന്‍, ഭാവന, വിനീത്, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, പിന്നണിഗായകരായ അഫ്‌സല്‍, മഞ്ജരി, മിമിക്രി താരം സുധി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
from kerala news edited
via IFTTT