121

Powered By Blogger

Saturday, 21 March 2015

മല്‍സ്യത്തൊഴിലാളി കാര്‍ തട്ടി മരിച്ചു











Story Dated: Saturday, March 21, 2015 05:05


mangalam malayalam online newspaper

അമ്പലപ്പുഴ: മല്‍സ്യത്തൊഴിലാളി കാര്‍ തട്ടി മരിച്ചു. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ 10ാം വാര്‍ഡ്‌ പള്ളിവെളി അഹമ്മദ്‌ ബാവയുടെ മകന്‍ മുഹമ്മദ്‌ യൂസഫ്‌ (54) ആണ്‌ മരിച്ചത്‌. ദേശീയപാതയില്‍ പുന്നപ്ര കളത്തട്ടിനു സമീപം കഴിഞ്ഞ രാത്രി 10.30 ഓടെ യായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവരുമ്പോള്‍ കാര്‍ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും തുടര്‍ന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോ്‌സ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌്ലാം മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ ഖബറടക്കി. ഭാര്യ: ആരിഫ. മക്കള്‍: സീന, സബീന (പുന്നപ്ര തെക്ക്‌ ഗ്രാമപ്പഞ്ചായത്ത്‌ മുന്‍പ്രസിഡന്റ), സിയാദ്‌.










from kerala news edited

via IFTTT