Story Dated: Saturday, March 21, 2015 03:24
ആനക്കര: യജ്‌ഞശാലയില്‍ ഗരുഡ ചിതിതീര്‍ക്കല്‍ 22 ന് നടക്കും. 1114 ഇഷ്‌ടികയാണ് ഇതിനായി തയ്യാറാക്കിയിട്ടുളളത്. കോഴിക്കോട് ഫറൂഖ് ടൈല്‍ ഫാക്‌ടറിയിലാണ് ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഇഷ്‌ടികകള്‍ ഉണ്ടാക്കിയിട്ടുളളത്. ചങ്ങരംകുളം സ്വദേശിയായ കൃഷ്‌ണനാണ് എട്ട് ലക്ഷം രൂപ ചിലവു വരുന്ന ഇഷ്‌ടികള്‍ യജ്‌ഞത്തിനായി സൗജന്യമായി നല്‍കിയിട്ടുളളത്. പല അളവുകളുളള ഇഷ്‌ടികളാണ് ചിതിക്കായി ഉപയോഗിക്കുന്നത്.
യജ്‌ഞവേദിയിലെ പ്രധാനപ്പെട്ട ഉത്തര വേദിയില്‍ നിര്‍മ്മിക്കുന്ന ശ്വേന ചിതിക്ക് (ഗരുഡ ചിതി) മുകളില്‍ ഇരുന്നാണ് യജ്‌ഞത്തിന്റെ ഒന്‍മ്പതാം ദിവസംമുതലുളള ക്രിയകള്‍ നടക്കുക. യജ്‌ഞത്തിലെ പ്രധാന ക്രിയകളാണിത്. ചടങ്ങ് ആരംഭിച്ച് നാലം ദിവസംമുതല്‍ എട്ടാം ദിവസംവരെയുളള ദിവസങ്ങളിലായിട്ടാണ് ഇത് പടുത്തുയര്‍ത്തുക. ഋത്വിക്കായ അധ്വര്യുവു യജമാനനുമാണ് ആചാര്യന്മാരുടെ നിര്‍ദ്ദേശാനുസരണം പടവ് നടത്തുക.
ഒന്‍മ്പതാം ദിവസം ഉച്ചയോടെ അഗ്നി ശ്വേനചിതിയില്‍ എത്തിച്ച് പ്രധാന ക്രിയകള്‍ നടത്തും. പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്നിയെ നിധാനം ചെയ്‌ത് അതിന്മേലാണ് സോമ പശ്വാജ്യ പുരോഡാശാദി ഹവിസുകള്‍ ഹോമിക്കുക. ഗരുഡന്റെ ബാല്യം, കൗമാരം, യൗവനാവസ്‌ഥകളാണ് യഥാക്രമം ഈ മൂന്ന് ചിതികള്‍ പ്രതിനിധാനം ചെയ്യുന്നത്.
സി.കെ.ശശിപച്ചാട്ടിരി
from kerala news edited
via IFTTT