121

Powered By Blogger

Saturday, 21 March 2015

കോണ്‍ഗ്രസിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം; സോണിയ ഇടപെടണമെന്ന്‌ വൃന്ദ കാരാട്ട്‌









Story Dated: Saturday, March 21, 2015 06:35



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തുന്ന സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ സോണിയാ ഗാന്ധി ഇടപെടണമെന്ന്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ ആവശ്യപ്പെട്ടു. ബജറ്റ്‌ അവതരണ വേളയില്‍ സഭയില്‍ നടന്ന സംഭവങ്ങളില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ്‌ വൃന്ദ കാരാട്ട്‌ പ്രസ്‌താവന ഇറക്കിയത്‌.


മുമ്പ്‌ പ്രതിപക്ഷ എം.എല്‍.എമാരായ ബിജിമോള്‍ക്കും ജമീലാ പ്രകാശത്തിനുമെതിരെ കോഴിക്കോട്‌ ഡി.സി.സി. പ്രസിഡന്റ്‌ കെ.സി. അബു വിവാദ പ്രസ്‌താവനയുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ നിര്‍ദേശം മാനിച്ച്‌ അബു പ്രസ്‌ഥാവന പിന്‍വലിച്ച്‌ മാപ്പു പറഞ്ഞിരുന്നു. ഡി.സി.സി. പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു.










from kerala news edited

via IFTTT