Story Dated: Saturday, March 21, 2015 01:51
ബാലരാമപുരം: ഭഗവതിനട ഗവ: യു.പി സ്‌കൂളിന്റെ 105-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ കുട്ടികളുടെ 'ഓലപ്പീപ്പി' കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.എസ്. ഹൃഷികേശിന് നല്‍കി പ്രകാശനം ചെയ്‌തു. കുട്ടികളുടെ കഥ, കവിത, നാടകം, യാത്രാവിവരണം എന്നിവ ഉള്‍പ്പെടുത്തി 100 പേജുള്ള പുസ്‌തകമാണ് പുറത്തിറക്കിയത്. കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഓലപ്പീപ്പിയില്‍ വിവിധ ക്ലാസുകളിലെ ആറു കുട്ടികള്‍ ചേര്‍ന്നാണ് എഡിറ്റോറിയല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
150-ലേറെ സൃഷ്‌ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷികം പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ് ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. സുനു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ഷാജി, ബി.ശിവകുമാര്‍, ഡോ: തിക്കുറിശി ഗംഗാധരന്‍, പി.ടി.എ പ്രസിഡന്റ് കെ.ജി. ഹരികൃഷ്‌ണന്‍, എച്ച്.എം.ആര്‍. മുരളീധരന്‍, എ.എസ്.മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT