121

Powered By Blogger

Saturday, 21 March 2015

വടക്കഞ്ചേരി സംഘര്‍ഷം: സര്‍വകക്ഷി യോഗം അലസി പിരിഞ്ഞു











Story Dated: Saturday, March 21, 2015 03:24


വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ സമാധാനാന്തരീക്ഷം പുന:സ്‌ഥാപിക്കാന്‍ ഇന്നലെ വൈകീട്ട്‌ ഡിവൈ.എസ്‌.പി ഒ.കെ. ശ്രീരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ചര്‍ച്ച 24ന്‌ രാവിലെ 10ന്‌ സി.ഐ ഓഫീസില്‍ നടക്കും. ടൗണിലെ സമാധാനാന്തരീക്ഷം തകരാനുള്ള മൂലകാരണം ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ തൊഴില്‍പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ്‌ 24ന്‌ വീണ്ടും യോഗം ചേരുന്നത്‌.

നാട്ടില്‍ നിസാര പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത്‌ പഠിച്ച്‌ മാത്രം രാഷ്ര്‌ടീയ നേതാക്കള്‍ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഡിവൈ.എസ്‌.പി നേതാക്കളോട്‌ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തകരെ ശാസിക്കാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും രാഷ്ര്‌ടീയ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമാധാനചര്‍ച്ച വിളിച്ചതിനിടെ വ്യാഴാഴ്‌ച രാത്രി കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി എ.ടി. വര്‍ഗീസ്‌കുട്ടിയെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌ നാട്ടില്‍ സമാധാനം പുന:സ്‌ഥാപിക്കാന്‍ സി.പി.എമ്മിന്‌ ആഗ്രഹമില്ലാത്തതു കൊണ്ടാണെന്ന്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി കെ.മാത്യു ചര്‍ച്ചയില്‍ ആരോപിച്ചു. ഏത്‌ അക്രമമുണ്ടായാലും ഒരു ഭാഗത്ത്‌ സി.പി.എം ഉണ്ടാകുമെന്നും കോണ്‍ഗ്രസ്‌ പ്രതിനിധികള്‍ ആരോപിച്ചു. എന്നാല്‍, അക്രമരാഷ്ര്‌ടീയം തങ്ങളുടെ മാര്‍ഗമല്ലെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറി ടി. കണ്ണന്‍ പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ സി.ഐ എസ്‌.പി. സുധീരന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡോ: അര്‍സലന്‍ നിസാം, ബാബു മാധവന്‍, കെ. മോഹന്‍ദാസ്‌, കെ. ബാലന്‍, സി. തമ്പു,

പി. ഗംഗാധരന്‍, എന്‍. അമീര്‍, എച്ച്‌. ഹനീഫ, എന്‍.പി. വാസുദേവന്‍, അശോകന്‍, കൃഷ്‌ണന്‍കുട്ടി, വി.എ. ഇക്‌ബാല്‍, സലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.










from kerala news edited

via IFTTT