121

Powered By Blogger

Saturday, 21 March 2015

സ്‌ത്രീശാക്‌തീകരണം യാഥാര്‍ഥ്യമായിട്ടില്ല: കെ.സി റോസക്കുട്ടി











Story Dated: Saturday, March 21, 2015 03:20


കോഴിക്കോട്‌ : ഉന്നതങ്ങളായ ആശയങ്ങളും മൂല്യങ്ങളുമുള്ള വ്യക്‌തിത്വങ്ങളെ പടുത്തുയര്‍ത്താന്‍ ശില്‍പശാലകള്‍ സഹായിക്കുമെന്ന്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി. സംസ്‌ഥാന യുവജന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അപരാജിത ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വന്തം മേഖലകളില്‍ പ്രാഗല്‌ഭ്യം തെളിയിച്ച്‌ സമൂഹത്തിനു സംഭാവന ചെയ്യാന്‍ സ്‌ത്രീകള്‍ക്ക്‌ സാധിക്കും.

സ്‌ത്രീക്കും പുരുഷനും തുല്യ വേതനം തുല്യ അവസരം എന്നൊക്കെ പോലെ സ്‌്ത്രീ ശാക്‌തീകരണത്തിന്‌ ഉന്നല്‍ കൊടുത്തു കൊണ്ടുള്ള നിരവധി പരിപാടികള്‍ വര്‍ഷങ്ങളായി നടത്തിയിട്ടും സ്‌ത്രീ ശാക്‌തീകരണംയാഥാര്‍ഥ്യത്തിലേക്ക്‌ എത്തിയിട്ടില്ല.

പെണ്ണായി പിറന്നവളുടെ ലോകം വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതാണ്‌ എന്ന സങ്കല്‍പ്പത്തെ മാറ്റിമറിച്ച്‌ പുരുഷനോടൊപ്പം അല്ലെങ്കില്‍ പുരുഷനേക്കാള്‍ അപ്പുറം ജീവിതത്തിന്റെ സമസ്‌ത മേഖലകളും സ്‌ത്രീ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌.

ശാക്‌തീകരണ പ്രവര്‍ത്തനം വേണ്ട രീതിയില്‍ എത്തുന്നില്ല എന്നതിനു തെളിവാണ്‌ പെണ്‍മക്കള്‍ക്ക്‌ നിര്‍ഭയരായി നടക്കാന്‍ സാധിക്കുന്നില്ല എന്നത്‌. ഉത്തരവാദിത്തതോടെ നിലപാടെടുക്കുകയും വിദഗ്‌ദമായ പരീശീലനത്തിലൂടെ ശാക്‌തീകരണത്തിലേക്കുള്ള വഴി തുറന്നിടുകയുമാണ്‌ ഇത്തരം ശില്‍്‌പശാലകള്‍.

വിദ്യാഭ്യാസ , ബഹിരാകാശ , സാമ്പത്തിക മേഖലകളിലെല്ലാം മാറ്റമുണ്ടാക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിയുന്നുണ്ടെങ്കിലും സാക്ഷര കേരളത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇവര്‍ പറഞ്ഞു. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി പ്രോ. വൈസ്‌ ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ സ്‌ത്രീ രാഷ്‌ട്രീയം, ശാക്‌തീകരണം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഗെയിംസില്‍ പെന്‍സിലിങില്‍ ഗോള്‍ഡ്‌ മെഡല്‍ നേടിയ ഡെയ്‌നിയെ ചടങ്ങില്‍ ആദരിച്ചു. എന്‍.പി. ഹാഫിസ്‌ മുഹമ്മദ്‌, പി.എസ്‌. പ്രശാന്ത്‌, സി.കെ. സുബൈര്‍, കെ.രാധാകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.










from kerala news edited

via IFTTT