Story Dated: Saturday, March 21, 2015 05:07
മാഹി: ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടെ ഫ്‌ളാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു. മാഹി ചൂടിക്കോട്ടയിലെ ബീഗള്‍ വീട്ടില്‍ മോഹനനന്‍(58)ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. പരശുരാം എക്‌സ്പ്രസില്‍ നിന്ന് മാഹി സ്‌റ്റേഷന്‍ ഇറങ്ങുന്നതിനിടെയാണ് പകടം. മാഹിയില്‍ നിര്‍ത്തിയ ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ശേഷമാണ് മോഹനനന്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയത്. ഈ സമയം താഴേക്ക് വീഴുകയായിരുന്നു. ഫ്‌ളാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുരുങ്ങി ഒരു കാല്‍ അറ്റുപോയി.ട്രാക്കില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ശോഭ. മക്കള്‍:അനൂപ്, അര്‍ച്ചന, ശ്രുതി. ചോമ്പാല പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തി.
from kerala news edited
via IFTTT