121

Powered By Blogger

Saturday, 21 March 2015

കേരളത്തിന്‌ അടുത്തവര്‍ഷം കൂടുതല്‍ ഹജ്‌ജു സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത









Story Dated: Saturday, March 21, 2015 04:00



mangalam malayalam online newspaper

കൊണ്ടോട്ടി: അടുത്ത വര്‍ഷം കേരളത്തിന്‌ കൂടുതല്‍ ഹജ്‌ജ് സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ട്‌. സംസ്‌ഥാനത്തിന്റെ ക്വാട്ടയെക്കാള്‍ അഞ്ചാം വര്‍ഷക്കാരുണ്ടായാല്‍ അവര്‍ക്ക്‌ പ്രത്യേക പരിഗണന ലഭിക്കും. ഇതുവഴി സംസ്‌ഥാനത്തിന്‌ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ്‌ സാധ്യത.


ഗുജറാത്തിന്‌ ഇത്തവണ അഞ്ചാം വര്‍ഷക്കാര്‍ക്ക്‌ പ്രത്യേകമായി 2982 സീറ്റുകള്‍ അധികം ലഭിച്ചിരുന്നു. ഗുജറാത്തിന്റെ സാധാരണ ക്വാട്ടയിലൂടെ ഇവര്‍ക്ക്‌ ഹജ്‌ജിന്‌ അവസരം ലഭിക്കില്ലെന്ന്‌ ഉറപ്പായതിനാലാണ്‌ പ്രത്യേക ക്വാട്ട അനുവദിച്ചതെന്ന്‌ കേന്ദ്രഹജ്‌ജ് കമ്മിറ്റിയംഗം ഇ.ടി.മുഹമ്മദ്‌ ബഷീര്‍ പറഞ്ഞിരുന്നു. അടുത്തവര്‍ഷം കേരളത്തിലും ഈ സാഹചര്യം ഉണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.


ഈ വര്‍ഷം നാലാം വര്‍ഷക്കാരായ 9418 പേര്‍ക്ക്‌ കേരളത്തില്‍ നിന്നും അവസരം ലഭിച്ചിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളില്‍ ഒഴിവ്‌ വരുന്ന സീറ്റുകളും കേന്ദ്ര ഹജ്‌ജ് കമ്മിറ്റിയുടെ കൈവശമുള്ള സീറ്റുകളും വീതം വയ്‌ക്കുമ്പോള്‍ കേരളത്തിന്‌ 700 സീറ്റ്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ശേഷിക്കുന്നവര്‍ അടുത്തവര്‍ഷം അപേക്ഷിച്ചാല്‍ അഞ്ചാം വര്‍ഷക്കാരുടെ പരിഗണന ലഭിച്ച്‌ നേരിട്ട്‌ ഹജ്‌ജ് തീര്‍ത്ഥാടനത്തിന്‌ അവസരം ലഭിക്കും.


മക്കയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കൂടുതല്‍ സീറ്റുകള്‍ ഇന്ത്യയ്‌ക്കായി അനുവദിക്കുമെന്ന്‌ സൗദി വാഗ്‌ദ്ധാനം ചെയ്‌തിട്ടുണ്ട്‌. ഇതുപ്രകാരം രാജ്യത്തിന്‌ കൂടുതല്‍ സീറ്റുകള്‍ അടുത്തവര്‍ഷം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.










from kerala news edited

via IFTTT