Story Dated: Saturday, March 21, 2015 03:50
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരുമകന്‍ അശോക് പട്‌നാവിക്കിന് നല്‍കിയിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ സര്‍ക്കാര്‍ ഇളവു വരുത്തി. മുന്‍ സി.ബി.ഐ. ഡയറക്‌ടര്‍ എ.പി. സിങ്, മുന്‍ എന്‍.എസ്.എ. ശിവശങ്കര്‍ മേനോന്‍ എന്നിവരുടെയും സുരക്ഷയില്‍ സര്‍ക്കാര്‍ ഇളവു വരുത്തിയിട്ടുണ്ട്.
1983 ഐ.പി.എസ് ബാച്ചിലെ അംഗവും നിലവില്‍ ഐ.ബിയില്‍ ഉദ്യോഗസ്‌ഥനുമാണ് അശോക് പട്‌നാവിക്. ഇദ്ദേഹത്തിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇസഡ് കാറ്റഗറിയിലേക്കാണ് സര്‍ക്കാര്‍ കുറച്ചത്. 40 കമാന്റോസിനെ ഒരുമിച്ചു നിരത്തിയാണ് രാജ്യത്തെ വി.ഐ.പി. പദവി അലങ്കരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് വി.ഐ.പിക്കള്‍ക്കുള്ള സുരക്ഷ സംബന്ധിച്ച പുതിയ തീരുമാനമായത്.
from kerala news edited
via IFTTT