Story Dated: Saturday, March 21, 2015 03:27
ജയ്പൂര്‍: രാഷ്ട്രീയത്തിലൂടെ അധികാര പദവികളില്‍ എത്തിയവര്‍ തങ്ങളുടെ മക്കളെയും അതേവഴി കൊണ്ടുവരാണ് ആഗ്രഹിക്കുക. എന്നാല്‍ രാജസ്ഥാനില്‍ ഒരു ബി.ജെ.പി എം.എല്‍.എ വേറിട്ട വഴിയിലാണ്. എട്ടാം ക്‌ളാസ് മാത്രം വിദ്യാഭ്യാസമുള്ള തന്റെ മകന്‍ ഹാന്‍സ്‌രാജിനോട് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി തേടാനാണ് എം.എല്‍.എ ഹീര ലാല്‍ വര്‍മ്മയുടെ ഉപദേശം. ഇതുപ്രകാരം രാജ്‌സഥാന്‍ കൃഷി ഉപജ് മാണ്ഡി (കാര്‍ഷിക മാര്‍ക്കറ്റിംഗ് ബോര്‍ഡ്)യുടെ പ്യൂണ്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് അവസരം കാത്തിരിക്കുകയാണ് ഹാന്‍സ്‌രാജ്. ഇന്നലെയായിരുന്നു അഭിമുഖ പരീക്ഷ.
തോങ്ക് ജില്ലയില്‍ നിന്നും രണ്ടാം തവണയാണ് ഹീര ലാല്‍ വര്‍മ്മ എം.എല്‍.എയാകുന്നത്. വിദ്യാഭ്യാസമില്ലാത്ത മകന് ഇത്തരം പണിയാണ് പറ്റിയതെന്നും അവനെ രാഷ്ട്രീയത്തില്‍ കൊണ്ടുവരില്ലെന്നും ഹീര ലാല്‍ വര്‍മ്മ പറഞ്ഞു. അവന്റെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള മറ്റു പണി നോക്കട്ടെയെന്നുമാണ് വര്‍മ്മയുടെ വാദം. രാഷ്ട്രീയത്തില്‍ എത്തും മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു വര്‍മ്മയും.
നിലവില്‍ ഹാന്‍സ്‌രാജ് നിവായിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ മാസം 5000 രൂപ ശമ്പളത്തില്‍ ജോലി നോക്കുകയാണ്. പഠനത്തില്‍ പിന്നാക്കമായിരുന്ന അവന് പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ പോലു കഴിഞ്ഞിട്ടില്ല. അവനുള്ള ഏക അവസരം ഇതാണെന്നും വര്‍മ്മ പറയുന്നു. തന്റെ മകനെ പ്യൂണ്‍ പണിക്ക് വിടുന്നത് പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ അത് പാപമോ തെറ്റോ അല്ലെന്നും വര്‍മ്മ പറയുന്നു.
എല്ലാത്തിനുമുപരി സത്യസന്ധമായ ജീവിതം നയിക്കുകയാണ് വേണ്ടത്. സമൃദ്ധമായ ജീവിതത്തിനു വേണ്ടി അനുചിതമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താന്‍ മക്കളെ പ്രോത്സാഹിപ്പിക്കില്ല. അഭിമുഖ പരീക്ഷയില്‍ മകന് വിശ്വാസമുണ്ട്. അവന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിക്കട്ടെയെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
മൂന്ന് വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദങ്ങളും സ്വര്‍ണ മെഡല്‍ ജേതാവുമാണ് താന്‍. സാമൂഹ്യ ക്ഷേമവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് ഭാവി സുരക്ഷിതമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വര്‍മ്മ പറഞ്ഞു.
വര്‍മ്മയുടെ മൂത്തമകന്‍ മുന്‍ കൗണ്‍സിലറും ബിസിനസുകാരനുമാണ്. മറ്റൊരാള്‍ അടുത്തിടെ ബിരുദം നേടിയിരുന്നു. മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിലാണ് ഇയാള്‍. ഒരു മകളാകട്ടെ ബി.എഡ് വിദ്യാര്‍ത്ഥിനിയുമാണ്.
from kerala news edited
via IFTTT