121

Powered By Blogger

Saturday, 21 March 2015

വെളിച്ചപ്പാടുമാര്‍ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന്‌ യാത്രയായി











Story Dated: Saturday, March 21, 2015 03:24


കുഴല്‍മന്ദം: ദേവീസ്‌തുതികളും, അരമണികിലുക്കവുമായി നാട്ടുമനസുകളില്‍ ആത്മീയാനുഭൂതി പകര്‍ന്നു നല്‍കി വെളിച്ചപ്പാടുമാര്‍ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന്‌ യാത്രയായി തുടങ്ങി. ഇന്നലെ തോലനൂരില്‍ നിന്നും നിരവധി കോമരങ്ങള്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ യാത്രയായി. കൊടുങ്ങല്ലൂരില്‍ ഞായറാഴ്‌ച നടക്കുന്ന അശ്വതി കാവുതീണ്ടല്‍ ചടങ്ങുകള്‍ക്ക്‌ മുന്നോടിയായി ഇന്നാണ്‌ ഭൂരിഭാഗം വെളിച്ചപ്പാടുമാരും യാത്രതിരിക്കുക. ഇതില്‍ നിന്നു വ്യത്യസ്‌തമായാണ്‌ തോലനൂരില്‍ നിന്നുള്ള വെളിച്ചപ്പാടുമാരുടെ നേരത്തെയുള്ള ഭരണിയാത്ര. വിവിധ ദിക്കുകളില്‍ നിന്നുമായി വന്നെത്തിയ വെളിച്ചപ്പാടുമാര്‍ തോലനൂരിലെ പൂതമണ്ണില്‍ ശ്രീകുറുംബ കാവില്‍ തൊഴുതു വണങ്ങിയ ശേഷം വൈകീട്ട്‌ അഞ്ചോടെയാണ്‌ ഇവിടെ നിന്ന്‌ യാത്രതിരിച്ചത്‌. ശിവന്‍ വെളിച്ചപ്പാടിന്റെ നേതൃത്വത്തിലാണ്‌ പതിവുപോലെ ഇത്തവണയും ഇവിടെയെത്തിയ കോമരങ്ങള്‍ ഭരണി ഉത്സവത്തിനു യാത്രതിരിച്ചത്‌. തമിഴകത്തു നിന്നുള്‍പ്പെടെ നിരവധി ഭക്‌തര്‍ ഇവിടത്തെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. ഇവരില്‍ ഏറെയും കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ വെളിച്ചപ്പാട്‌ സംഘത്തെ അനുഗമിച്ചു. രാവിലെ അഞ്ചിന്‌ പൂതമണ്ണ്‌ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവചടങ്ങുകള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ പ്രഭാതപൂജ, മലര്‍നിവേദ്യം, പന്തീരടിപൂജ, ശിങ്കാരിമേളം, പഞ്ചവാദ്യം, അന്നദാനം എന്നിവയുണ്ടായി.










from kerala news edited

via IFTTT