Story Dated: Saturday, March 21, 2015 06:55
ന്യൂഡല്‍ഹി: പരീക്ഷയ്‌ക്കിടെ കോപ്പിയടി പിടിച്ച അദ്ധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂര മര്‍ദ്ദനം. കോപ്പിയടിക്കാന്‍ പരീക്ഷാഹാളിന് ചുറ്റും നിന്ന് വീട്ടുകാര്‍ സഹായിക്കുന്ന ബീഹാറിലെ ദൃശ്യം ഇന്ത്യന്‍ സമൂഹത്തിന്റെ കണ്ണില്‍ നിന്നും മാഞ്ഞു പോകുന്നതിന് മുമ്പായി പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ്.
ഒരു യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു അദ്ധ്യാപകന് ഗുരുതരമായി പരിക്കേല്‍ക്കുന്ന വിധത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നത്. കോപ്പിയടിക്കാന്‍ ശ്രമിച്ചതും ആക്രമിച്ചതും കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് രാഹുല്‍ യാദവാണെങ്കില്‍ തല്ല് ഏറ്റുവാങ്ങിയത് ഇതേ കോളേജിലെ പ്ര?ഫസര്‍ക്കായിരുന്നു. ക്യാമറയില്‍ പകര്‍ത്തപ്പെട്ട സംഭവം ഇപ്പോള്‍ ഓണ്‍ലൈനിലൂടെ പുറത്തു വന്നിട്ടുണ്ട്.
യൂണിയന്‍ നേതാവായ രാഹുല്‍ യാദവ് സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്‌ഥാനത്തിലെ നേതാവ് കൂടിയാണ്. കഴിഞ്ഞ ദിവസം പരീക്ഷയ്‌ക്കിടയില്‍ ഇയാള്‍ കോപ്പിയടിക്കാന്‍ നടത്തിയ ശ്രമം പ്ര?ഫസര്‍ തടഞ്ഞതിനെ തുടര്‍ന്ന് യാദവ് അദ്ധ്യാപകനെ ഇടിച്ചു പരത്തുകയായിരുന്നു. നേരത്തേ ബീഹാറില്‍ പത്താം ക്‌ളാസ്സ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള മാതാപിതാക്കള്‍ ഹാളിന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
from kerala news edited
via IFTTT