Story Dated: Saturday, March 21, 2015 01:51
വെള്ളറട: തെക്കന്‍കുരിശുമല തീര്‍ഥാടനത്തിന്റെ മൂന്നാംനാള്‍ ആയിരങ്ങള്‍ മലകയറി. സഹ്യാദ്രി സാനുക്കളുടെ കൊടുമുടിയില്‍ സ്‌ഥിതി ചെയ്യുന്ന ദിവ്യ കുരിശിനെ വണങ്ങാന്‍ കേരള-തമിഴ്‌നാട് പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളാണ് തീര്‍ഥാടന നഗരിയിലേക്ക് ഒഴുകി എത്തുന്നത്. കുരിശുമലയുടെ അടിവാരത്ത് ഇന്നലെ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സംഗമം തീര്‍ഥാടകര്‍ക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്. റൈറ്റ് റവ. മോണ്‍ ജി. ക്രിസ്‌തുദാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മത സൗഹാര്‍ദ്ദ സംഗമം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
മതപുരോഹിതന്‍മാരായ സ്വാമി ഗുരു രത്നം ജ്‌ഞാന തപസ്വി, മൗലവി സുഹൈബ് വി.പി, വെരി. റവ. മോണ്‍ ജയിംസ് കുലാസ്, അഡ്വ. പ്രേംദാസ് , സ്വാമി ദാസ് യഹൂദി, ശൈലേഷ് ഷാ തുടങ്ങിയവര്‍ സംസാരിച്ചു. ടി.ജി രാജേന്ദ്രന്‍ സ്വാഗതവും സാബു കുരിശുമല നന്ദിയും പറഞ്ഞു. ഇന്ന് സംഗമവേദിയില്‍ നടക്കുന്ന പൊതു സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. ടി. എന്‍. സീമ എം.പി. മുഖ്യാതിഥിയായിരിക്കും.
from kerala news edited
via IFTTT