Story Dated: Saturday, March 21, 2015 03:17
കണ്ണൂര്‍: അര്‍പ്പണ ഹോംനഴ്‌സുമാര്‍ സമൂഹത്തിന്റെ ഗൃഹാന്തരീക്ഷത്തില്‍ അനശ്വരമായ സ്‌നേഹജ്വാലയായി നില്‍ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്ര?ഫ കെ എ സരള പറഞ്ഞു. സ്‌നേഹം ഇല്ലാതാവുന്ന കാലഘട്ടത്തില്‍ ആര്‍ദ്രതയോടെ സമര്‍പ്പിത മനസ്സോടെയാണ് ഹോംനഴ്‌സുമാര്‍ ഓരോ കുടുംബത്തിലും പ്രവേശിക്കുന്നത്. വലിയ ഉത്തരവാദിത്തമാണിത്. ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്‌താഭിമുഖ്യത്തിലുളള അര്‍പ്പണ ഹെല്‍ത്ത് ഡൊമസ്‌റ്റിക് കെയര്‍ പ്ര?വൈഡേഴ്‌സ് ഹോംനഴ്‌സിങ്ങ് പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്ര?ഫ കെ എ സരള.
ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ ഈ സംരംഭത്തിന് സാധിക്കുമെന്നും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് കൊണ്ടുവരണമെന്നും മുഖ്യാതിഥിയായ ജില്ലാ കലക്‌ടര്‍ പി ബാലകിരണ്‍ പറഞ്ഞു.
ക്ഷേമകാര്യ സ്‌റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ രതി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം വി പ്രേമരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ നഗരസഭ അധ്യക്ഷ രോഷ്‌നി ഖാലിദ്, ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ എ പി സുജാത, അംഗങ്ങളായ കെ രവീന്ദ്രന്‍ മാസ്‌റ്റര്‍, പി പി മഹമൂദ്, കെ കുഞ്ഞിരാമന്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ പി എം സൂര്യ, എഎസ്‌ഐ സി നസീമ എന്നിവര്‍ സംസാരിച്ചു. കെ മീനാക്ഷി ടീച്ചര്‍ സ്വാഗതവും, സെക്രട്ടറി എം കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT