121

Powered By Blogger

Saturday, 21 March 2015

വിശ്വസ്തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകള്‍: മാര്‍ ജേക്കബ് അങ്ങാടിയത്ത്‌








വിശ്വസ്തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകള്‍: മാര്‍ ജേക്കബ് അങ്ങാടിയത്ത്‌


Posted on: 21 Mar 2015







ഷിക്കാഗോ: വിശ്വസ്തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകളായിരിക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്‌ബോധിപ്പിച്ചു. രൂപതയുടെ മുപ്പത്തഞ്ച് ഇടവകകളിലും, മുപ്പത്താറ് മിഷനുകളിലും 2015- 16 വര്‍ഷങ്ങളിലേക്കായി കൈക്കാരന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരുടെ സമ്മേളനം രൂപതയുടെ ഭദ്രാസന ദേവാലയമായ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.

രൂപതയുടെ സഹായ മെത്രാനായ മാര്‍ ജോയി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇടവകയുടെ അജപാലനപരമായ രൂപീകരണത്തില്‍ കൈക്കാരന്മാരുടെ പങ്കിനെക്കുറിച്ച് വികാരി ജനറാളും ക്‌നാനായ റീജിയന്റെ ഡയറക്ടറുമായ ഫാ.തോമസ് മുളവനാല്‍ ക്ലാസ് എടുത്തു. രൂപതയുടെ ഭരണ സംവിധാനത്തെക്കുറിച്ച് ചാന്‍സിലര്‍ ഡോ.സെബാസ്റ്റ്യന്‍ വേത്താനത്തും, ഇടവകയുടെ സാമ്പത്തിക ഭരണ സംവിധാനത്തെക്കുറിച്ച് പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരിയും സംസാരിച്ചു. രൂപതയുടെ വ്യത്യസ്തങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണങ്ങള്‍ക്ക് ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (വിശ്വാസപരിശീലനം), തോമസ് മൂലയില്‍, ഡോ.പോള്‍ ചെറിയാന്‍, ഡേവിഡ് കൈതാരത്ത് (സെയ്ഫ് എന്‍വയണ്‍മെന്റ്), എബിന്‍ കുര്യാക്കോസ്, ഫിയോണ മോഹന്‍ (യൂത്ത് അപ്പോസ്തലേറ്റ്), ഫാ.പോള്‍ ചാലിശേരി (ഫാമിലി അപ്പോസ്തലേറ്റ്) എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ് ചാക്കോ പരിവരാകത്ത് സമ്മേളനത്തിന് നന്ദി പറഞ്ഞു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT