121

Powered By Blogger

Saturday, 21 March 2015

യൂസഫലി കേച്ചേരി അന്തരിച്ചു; മലയാള ഗാനശാഖയ്ക്ക് കനത്ത നഷ്ടം









Story Dated: Saturday, March 21, 2015 06:19



mangalam malayalam online newspaper

കൊച്ചി: മലയാള ഗാനശാഖയ്ക്ക് വലിയ നഷ്ടം സമ്മാനിച്ചു കൊണ്ട് കവിയും ഗാനരചയിതാവുമായി യൂസഫലി കേച്ചേരി വിടവാങ്ങി. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അലട്ടിയിരുന്ന അസുഖം ഇന്ന് ഉച്ചയോടെ കൂടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് രാത്രി തന്നെ ഭൗതീകശരീരം സ്വദേശമായ കേച്ചേരിയിലേക്ക് കൊണ്ടുപോകും. സംസ്ക്കാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം.


1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായിട്ടായിരുന്നു ജനനം. സംസ്കൃതവും സാഹിത്യവും സമന്വയിപ്പിച്ച രചനകളിലൂടെ മലയാളത്തിന് അനേകം ഹിറ്റ് സിനിമാഗാനങ്ങള്‍ സംഭാവന ചെയ്ത യൂസുഫലി എണ്ണപ്പെട്ട പാട്ടെഴുത്തുകാരുടെ പട്ടികയില്‍ പെടുന്നയാളാണ്. 1962 ല്‍ മൂടുപടം എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചുകൊണ്ട് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 600 ലധികം സിനിമാഗാനങ്ങളാണ് സമ്മാനിച്ചത്. അദ്ദേഹം രചിച്ച ധ്വനി, സര്‍ഗ്ഗം, മഴ എന്നീ സിനിമകളിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു. മഴയിലെ രചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.


സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി. 1979 ല്‍ സംവിധാനം ചെയ്ത നീലത്താമര ഉള്‍പ്പെടെ മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. എം.ടിയുടേതായിരുന്നു ഈ സിനിമയുടെ തിരക്കഥ. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി തിരക്കഥാ രചനയിലും യുസുഫലി കൈവെച്ചിരുന്നു. ഒട്ടേറെ കവിതകളും രചിച്ചിട്ടുള്ള അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്കൃതത്തിലുള്ള അദ്ദേഹത്തി​ന്റെ പ്രാവീണ്യം ഏറെ പ്രശസ്തമാണ്.


കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പിന്നീട് ബി.എല്‍ (ഇന്നത്തെ ഘഘആ) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിതയിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്.










from kerala news edited

via IFTTT